LogoLoginKerala

കൈവശം 450 ലിറ്റര്‍ വിദേശമദ്യം; മഞ്ചേശ്വരത്ത് ഒരാള്‍ പിടിയില്‍

കാസര്ഗോഡ്: 450 ലിറ്റര് വിദേശമദ്യവുമായി ഒരാള് പിടിയില്. കാസര്ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. കര്ണാടകയില് നിന്നും കേരളത്തിലേക്ക് കാറില് കടത്താന് ശ്രമിക്കുന്നതിനിടെയാണ് ഋതേഷ് എന്ന യുവാവ് പിടിയിലായത്. ലോക്ക്ഡൗണ് കാരണം കേരളത്തില് ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിയിരിക്കുകയാണ്. ഈ അവസരം നോക്കി കേരളത്തില് മദ്യവില്പ്പന നടത്തി വന് ലാഭം കൊയ്യലായിരുന്നു ഉദ്ദേശം. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കാര് സഹിതം പിടികൂടിയത്. കാറിന്റെ ഡ്രൈവര് സീറ്റിലൊഴികെ എല്ലായിടത്തും മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു.
 

കാസര്‍ഗോഡ്: 450 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്താണ് സംഭവം. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഋതേഷ് എന്ന യുവാവ് പിടിയിലായത്. ലോക്ക്ഡൗണ്‍ കാരണം കേരളത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിയിരിക്കുകയാണ്.

ഈ അവസരം നോക്കി കേരളത്തില്‍ മദ്യവില്‍പ്പന നടത്തി വന്‍ ലാഭം കൊയ്യലായിരുന്നു ഉദ്ദേശം. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കാര്‍ സഹിതം പിടികൂടിയത്. കാറിന്റെ ഡ്രൈവര്‍ സീറ്റിലൊഴികെ എല്ലായിടത്തും മദ്യം ഒളിപ്പിച്ച നിലയിലായിരുന്നു.