LogoLoginKerala

സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം ചിത്രീകരിക്കാനാകില്ല;വിലക്കുമായി കേന്ദ്രം

ഡല്ഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിയുള്പ്പെട്ട സെന്ട്രല് വിസ്ത നിര്മാണത്തിന്റെ ചിത്രങ്ങള് പകര്ത്തുന്നതിന് വിലക്കേര്പ്പെടുത്തി കേന്ദ്ര സര്ക്കാര്. നിര്മ്മാണ പ്രവര്ത്തനങ്ങള് നടക്കുന്ന സ്ഥലത്ത് ഫോട്ടോ, വിഡിയോ എന്നിവയുടെ ചിത്രീകരണത്തിന് നിരോധനം ഏര്പ്പെടുത്തിയതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോര്ഡ് സ്ഥാപിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ കേന്ദ്ര സര്ക്കാര് സെന്ട്രല് വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതില് പ്രതിപക്ഷ നേതാക്കള് ഉള്പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്പ്പെടുത്തിയത്. രാജ്യത്ത് കോവിഡ് പെരുകുന്നതും ഓക്സിജന് കിട്ടാതെ ജനങ്ങള് പിടയുന്നതും …
 

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെട്ട സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഫോട്ടോ, വിഡിയോ എന്നിവയുടെ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്ത് കോവിഡ് പെരുകുന്നതും ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ പിടയുന്നതും മൃതശരീരങ്ങള്‍ പുഴകളില്‍ ഒഴുകി നടക്കുന്നതുമൊന്നുമല്ല സെന്‍ട്രല്‍ വിസ്ത മാത്രമാണ് മോദിയുടെ കണ്ണില്‍ എന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.