LogoLoginKerala

വിളവെടുപ്പ് കഴിഞ്ഞു; കര്‍ഷകസമരം വീണ്ടും കരുത്താര്‍ജിക്കുന്നു

കൂടുതല് കര്ഷകരെത്തുമെന്നും സമരം ഇനിയും കരുത്താര്ജിക്കുമെന്നും കോവിഡ് സുരക്ഷ പാലിച്ചാണ് സമര വോളന്റിയര്മാര് അതിര്ത്തികളില് ഇരിക്കുന്നതെന്നും കിസാന് മോര്ച്ച് വക്താവ് ഡോ. ദര്ശന്പാല് പറഞ്ഞു. ന്യൂഡല്ഹി: ഉത്തരേന്ത്യയില് വിളവെടുപ്പ് കഴിഞ്ഞതോടെ രാജ്യതലസ്ഥാനാതിര്ത്തികളിലെ കര്ഷകപ്രക്ഷോഭം വീണ്ടും ശക്തമായി തിരിച്ചുവരുന്നു. 167 ദിവസം പിന്നിട്ട സമരം ബുധനാഴ്ച ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിര്ത്തികളില് കൂടുതല് കര്ഷകരെത്തി. ഇതിനിടെ, പി.എം. കിസാന് പദ്ധതിയനുസരിച്ച് കര്ഷകര്ക്കുള്ള സഹായധനം വിതരണം ചെയ്യാന് കേന്ദ്രസര്ക്കാര് നടപടി തുടങ്ങി. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷി മംഗല് പാണ്ഡെയ്ക്ക് …
 

കൂടുതല്‍ കര്‍ഷകരെത്തുമെന്നും സമരം ഇനിയും കരുത്താര്‍ജിക്കുമെന്നും കോവിഡ് സുരക്ഷ പാലിച്ചാണ് സമര വോളന്റിയര്‍മാര്‍ അതിര്‍ത്തികളില്‍ ഇരിക്കുന്നതെന്നും കിസാന്‍ മോര്‍ച്ച് വക്താവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വിളവെടുപ്പ് കഴിഞ്ഞതോടെ രാജ്യതലസ്ഥാനാതിര്‍ത്തികളിലെ കര്‍ഷകപ്രക്ഷോഭം വീണ്ടും ശക്തമായി തിരിച്ചുവരുന്നു. 167 ദിവസം പിന്നിട്ട സമരം ബുധനാഴ്ച ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിര്‍ത്തികളില്‍ കൂടുതല്‍ കര്‍ഷകരെത്തി. ഇതിനിടെ, പി.എം. കിസാന്‍ പദ്ധതിയനുസരിച്ച് കര്‍ഷകര്‍ക്കുള്ള സഹായധനം വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി.

ഒന്നാം സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷി മംഗല്‍ പാണ്ഡെയ്ക്ക് സംയുക്ത കിസാന്‍ മോര്‍ച്ച ഗാസിപ്പുര്‍ അതിര്‍ത്തിയില്‍ ആദരാജ്ഞലിയര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ തയ്യാറാവണമെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു. കോവിഡ് രൂക്ഷമാകുമ്പോഴും അടിസ്ഥാന ആരോഗ്യസൗകര്യംപോലും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ട്രാക്ടറുകളിലും കാറുകളിലും മറ്റുമായി പഞ്ചാബില്‍ നിന്ന് കര്‍ഷകര്‍ വരാന്‍ തുടങ്ങി. ടെന്റുകളിലും മറ്റും കഴിയാനുള്ള തയ്യാറെടുപ്പുമായിട്ടാണ് കര്‍ഷകരുടെ വരവ്. കൂടുതല്‍ കര്‍ഷകരെത്തുമെന്നും സമരം ഇനിയും കരുത്താര്‍ജിക്കുമെന്നും കോവിഡ് സുരക്ഷ പാലിച്ചാണ് സമര വോളന്റിയര്‍മാര്‍ അതിര്‍ത്തികളില്‍ ഇരിക്കുന്നതെന്നും കിസാന്‍ മോര്‍ച്ച് വക്താവ് ഡോ. ദര്‍ശന്‍പാല്‍ പറഞ്ഞു.

പി.എം കിസാന്‍ പദ്ധതിയനുസരിച്ച് സഹായവിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഒമ്പതരക്കോടി കര്‍ഷകര്‍ക്കാണ് ഇത്തവണ സഹായധനം സ്വീകരിക്കാന്‍ യോഗ്യത നേടിയിട്ടുള്ളത്. ഇതിനായി 19,000 കോടി രൂപ കേന്ദ്രം വകയിരുത്തി. ഡിസംബറില്‍ കര്‍ഷകര്‍ക്കുള്ള ഗഡുവായി 18,000 കോടി രൂപ വിതരണം ചെയ്തിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യഗഡു വെള്ളിയാഴ്ച വിതരണം തുടങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.