LogoLoginKerala

ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ സ്വര്‍ണവും 25 ലക്ഷം രൂപയും കവര്‍ന്നു

വാക്സിന് സ്വീകരിക്കാനായി 40കാരനായ അരവിന്ദ് കുമാര് പട്വയും ഭാര്യയും പോയ സമയത്തായിരുന്നു കവര്ച്ച. ന്യൂഡല്ഹി: ഡല്ഹിയില് ഓട്ടോ ഡ്രൈവറുടെ വീട്ടില്നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്ണവും കവര്ന്നു. വടക്കുകിഴക്കന് ഡല്ഹിയിലെ ശിവവിഹാര് പ്രദേശത്ത് ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. വാക്സിന് സ്വീകരിക്കാനായി 40കാരനായ അരവിന്ദ് കുമാര് പട്വയും ഭാര്യയും പോയ സമയത്തായിരുന്നു കവര്ച്ച. അരവിന്ദിന്റെ മൂന്ന് മക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടില് ഏല്പ്പിച്ചശേഷമായിരുന്നു വാക്സിനെടുക്കാന് പോയത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വാക്സിന് സ്വീകരിച്ച് വീട്ടിലെത്തിയപ്പോള് വീടിന്റെ വാതിലുകള് കുത്തിത്തുറന്ന …
 

വാക്‌സിന്‍ സ്വീകരിക്കാനായി 40കാരനായ അരവിന്ദ് കുമാര്‍ പട്വയും ഭാര്യയും പോയ സമയത്തായിരുന്നു കവര്‍ച്ച.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍നിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.

വാക്‌സിന്‍ സ്വീകരിക്കാനായി 40കാരനായ അരവിന്ദ് കുമാര്‍ പട്വയും ഭാര്യയും പോയ സമയത്തായിരുന്നു കവര്‍ച്ച. അരവിന്ദിന്റെ മൂന്ന് മക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടില്‍ ഏല്‍പ്പിച്ചശേഷമായിരുന്നു വാക്‌സിനെടുക്കാന്‍ പോയത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു.

അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായി അരവിന്ദ് പോലീസിനോട് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.