Breaking News

ഒറ്റ എംഎല്‍എയുള്ള പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം; സി.പി.എം അടിയന്തിര സെക്രട്ടറിയേറ്റ് നാളെ?

ആറു ഘടകകക്ഷി മന്ത്രിമാരെ ഒഴിവാക്കി മുന്നണിയുടെ ശോഭ കേടുത്തേണ്ടതില്ല എന്നാണ് പൊതുവില്‍ ഉരുത്തിരിയുന്ന തീരുമാനം. ഒരു പുനരാലോചനയുടെ ഭാഗമായാണ് വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെറ്റ് വീണ്ടും സമ്മേളിക്കുന്നത്.

എം.മനോജ് കുമാര്‍

തിരുവനന്തപുരം: നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് വീണ്ടും ചേരുന്നു. ഘടകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അടിയന്തിരമായി നാളെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് ചേരുന്നത്. ഘടകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആരെയും മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ടതില്ല എന്ന നിലപാടിലാണ് സിപിഎം. തിളക്കമുള്ള വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഘടകക്ഷികളില്‍ നിന്നും നേരിയ എതിര്‍പ്പ് പോലും വരാതെ മന്ത്രിസ്ഥാന പ്രശ്നം കൈകാര്യം ചെയ്യാനാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് നാളെ ചേരുന്നത്. ആറു ഘടകകക്ഷി മന്ത്രിമാരെ ഒഴിവാക്കി മുന്നണിയുടെ ശോഭ കേടുത്തേണ്ടതില്ല എന്നാണ് പൊതുവില്‍ ഉരുത്തിരിയുന്ന തീരുമാനം. ഒരു പുനരാലോചനയുടെ ഭാഗമായാണ് വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെറ്റ് വീണ്ടും സമ്മേളിക്കുന്നത്.CPI(M) State secretariat meet today to outline composition of next LDF govt. in Kerala - The Hindu

കോവൂര്‍ കുഞ്ഞുമോന്‍(ആര്‍എസ്പി( ലെനിനിസ്റ്റ്) , കെ.ബി.ഗണേഷ് കുമാര്‍( കേരള കോണ്‍ഗ്രസ് (ബി), അഹമ്മദ്ദേവര്‍ കോവില്‍(ഐഎന്‍എല്‍), കെ.പി.മോഹനന്‍ (എല്‍ജെഡി), ആന്റണി രാജു( ജനാധിപത്യ കേരളാ കോണ്‍ഗ്രസ്), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്) എന്നിവര്‍ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഒരൊറ്റ എംഎല്‍എമാരാണ്. രണ്ടു എംഎല്‍എമാര്‍ ഉള്ള പാര്‍ട്ടികള്‍ക്ക് ഒരു മന്ത്രിസ്ഥാനം ഉറപ്പ് നല്‍കിയിട്ടുണ്ട്. ജെഡിഎസിനെ പോലെ എന്‍സിപിയ്ക്കും രണ്ടു എംഎല്‍എമാരുണ്ട്. ഈ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം എന്തായാലും ലഭിക്കും. പക്ഷെ എല്‍ജെഡിയെ പോലുള്ള പാര്‍ട്ടിയ്ക്ക് ഒരു എംഎല്‍എമാത്രമായ കാര്യമാണ് സിപിഎമ്മിന്റെ മുന്നില്‍ നില്‍ക്കുന്നത്. എല്‍ജെഡിയില്‍ നിന്നും വിട്ടുവന്ന ജെഡിഎസിന് മന്ത്രിപദവി നല്‍കിയാല്‍ ഒരു എംഎല്‍എ എന്ന ഒരൊറ്റ കാരണത്താല്‍ എല്‍ജെഡിയെ അവഗണിക്കുന്നത് ഉചിതമായിരിക്കില്ല.

മലബാര്‍ മേഖലയിലെ ഇടതുമുന്നണിയുടെ തിളക്കമുള്ള വിജയത്തിന് പിന്നില്‍ എല്‍ജെഡിയുടെ നിശബ്ദ സാന്നിധ്യമുണ്ട്. സ്വന്തം ശക്തികേന്ദ്രമായ വടകരയില്‍ പാര്‍ട്ടി പരാജയപ്പെട്ടത് യുഡിഎഫ്-ആര്‍എംപി-ബിജെപി സഖ്യം നിലവില്‍ വന്നത് കാരണമാണ്. കൂത്ത് പറമ്പില്‍ എല്‍ജെഡിയുടെ കെ.പി.മോഹനന്‍ വിജയിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുകളുടെ ക്രോഡീകരണം വലിയ തോതില്‍ സംഭവിച്ചതാണ് കല്‍പ്പറ്റയിലെ പരാജയത്തിനു കാരണം എന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രേയാംസ്‌കുമാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എല്‍ജെഡിയ്ക്കും ഐഎന്‍എല്ലിനും മന്ത്രിസ്ഥാനം നല്‍കാതെ വന്നാല്‍ അത് എതിര്‍പ്പിനു വഴിവെയ്ക്കും എന്നുള്ളതുകൊണ്ടാണ് മന്ത്രിമാരുടെ കാര്യത്തില്‍ പുനരാലോചനയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റ് തയ്യാറെടുക്കുന്നത്.

ആറു കക്ഷികള്‍ക്ക് ഒറ്റ എംഎല്‍എമാര്‍ മാത്രമുള്ളതിനാല്‍ ഇവര്‍ക്ക് ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയും, മന്ത്രിസ്ഥാനം ലഭിക്കാത്തവരെ എങ്ങനെ തൃപ്തിപ്പെടുത്താന്‍ കഴിയും, ഘടകക്ഷികളുടെ അവകാശവാദം എങ്ങനെ പരിഹരിക്കാം എന്നൊക്കെ ആലോചിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സെക്രട്ടറിയെറ്റ് ചേരുന്നത്. മന്ത്രിസ്ഥാനത്തിന്റെ പേരില്‍ ഘടകകക്ഷികളില്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് പേരിനു പോലും എതിര്‍പ്പ് ക്ഷണിച്ചു വരുത്തേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ നിലവിലെ തീരുമാനം. അതേസമയം ഘടകകക്ഷികളുമായി ഒരു റൗണ്ട് ചര്‍ച്ച സിപിഎം പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. സി.പി.എം.-12, സി.പി.ഐ.- 4, കേരള കോണ്‍ഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എന്‍.സി.പി.-1 എന്നിങ്ങനെയാണ് ഏകെ എംഎല്‍എമാരുള്ള കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദവി എന്നാണ് തീരുമാനം. സ്പീക്കര്‍ സിപിഎം നോമിനിയും ഡെപ്യൂട്ടി സ്പീക്കര്‍ സി.പി.ഐ.ക്കും തന്നെ നല്‍കും. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസിനായിരിക്കും.

എന്‍.എസ്.എസ് പ്രശ്നം മുന്നില്‍ നില്‍ക്കുന്നതാണ് ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാന്‍ കാരണം. ലത്തീന്‍ കത്തോലിക്കാ സഭയ്ക്ക് ഉള്ള പ്രാതിനിധ്യമാണ് ആന്റണി രാജുവിനെ പരിഗണിക്കാന്‍ കാരണം. മന്ത്രിമാരുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട് എന്നുള്ളതിനാലാണ് നാളെ സി.പി.എം സംസ്ഥാന സെക്രട്ടറിയെറ്റ് വീണ്ടും ചേരുന്നത്.

Related Articles

Back to top button

buy windows 11 pro test ediyorum