LogoLoginKerala

കേരളത്ത് കോവിഡ് നിരക്ക് കുതിച്ചുയരുന്നു; ലോക് ഡൗണ്‍ നീട്ടാന്‍ സാധ്യത

വെറും 12 ദിനംകൊണ്ട് 745 പേര് കോവിഡിന് കീഴടങ്ങി. വിവിധ ജില്ലകളിലായി 100 പേരെ പരിശോധിക്കുമ്പോള് 30 മുതല് 35 പേര്ക്കുവരെ കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം. തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തില് ലോക്ഡൗണ് നീട്ടാന് സാധ്യത. ഏറ്റവും കൂടുതല് പ്രതിദിനവര്ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര് കോവിഡിന് കീഴടങ്ങി. നേരത്തെ പ്രഖ്യാപിച്ചിരുന്ന വാരാന്ത്യ ലോക്ഡൗണും മിനി ലോക്ഡൗണും ഫലം കണ്ടു …
 

വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിന് കീഴടങ്ങി. വിവിധ ജില്ലകളിലായി 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ദിനംപ്രതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത. ഏറ്റവും കൂടുതല്‍ പ്രതിദിനവര്‍ധനയും മരണങ്ങളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. വെറും 12 ദിനംകൊണ്ട് 745 പേര്‍ കോവിഡിന് കീഴടങ്ങി.

നേരത്തെ പ്രഖ്യാപിച്ചിരുന്ന വാരാന്ത്യ ലോക്ഡൗണും മിനി ലോക്ഡൗണും ഫലം കണ്ടു തുടങ്ങിയിട്ടില്ല. കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം 43,000 കടന്നും. ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. നിലവില്‍ നാലര ലക്ഷം പേരാണ് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 100 പേരെ പരിശോധിക്കുമ്പോള്‍ 30 മുതല്‍ 35 പേര്‍ക്കുവരെ കോവിഡ് സ്ഥിരീകരിക്കുന്നു. ഇന്നലെ മാത്രം 95 മരണം.

21 ദിവസംകൊണ്ട് 1,054 പേര്‍ മരിച്ചു. ഐസിയുവില്‍ കഴിയുന്നവരുടെ എണ്ണം 2,729 ആയി. 1,446 പേര്‍ വെന്റിലേറ്ററിലും കഴിയുന്നു. എന്നാല്‍ ശരിയായ മരണ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ ഒളിപ്പിക്കുകയാണെന്നും വിദഗ്ധര്‍ പറയുന്നു.

എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലാണ് കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്നത്. കോവിഡ് മഹാമാരി കുതിച്ചുയരുകയാണെന്നും ലോക്ഡൗണ്‍ തുടരണമെന്നുമാണ് വിലയിരുത്തല്‍. ഓക്‌സിജന്‍ പാഴാക്കുന്നത് തടയാന്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓക്‌സിജന്‍ നല്‍കാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം നല്‍കി. കാറ്റും മഴയും ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ വൈദ്യുതി തകരാര്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.