LogoLoginKerala

100 ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ പാഞ്ഞു; കേരളത്തിന് എന്നു കിട്ടുമെന്നറിയില്ല

റെയില്വേ മേല്പ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവും തുരങ്കങ്ങളും മൂലം കേരളത്തില് എല്ലായിടത്തും ഓക്സിജന് ടാങ്കറുകള് കയറ്റിയ ട്രെയിന് ഓടിക്കാന് കഴിയില്ല. കൊച്ചി: റെയില്വേ ഓടിച്ച ഓക്സിജന് എക്സ്പ്രസുകളുടെ എണ്ണം 100 കടന്നു. ഇന്നലെ തമിഴ്നാട്ടിലെ തിരുവള്ളൂരില് നിന്ന് കാലി ടാങ്കറുകളുമായി റൂര്ക്കലയിലേക്ക് ആദ്യ ട്രെയിന് തിരിച്ചു. ഇന്ന് രാത്രിയോടെ റൂര്ക്കലയിലെത്തും. അവിടെ നിന്ന് ഓക്സിജന് നിറച്ച് തിരികെ വരും. അതേസമയം കേരളവും ഓക്സിജന് ട്രെയിനുകള് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്നു മുതല് ഇതു ലഭിക്കുമെന്ന് വ്യക്തമല്ല. കേന്ദ്ര സര്ക്കാരാണ് സംസ്ഥാനങ്ങളിലെ സ്ഥിതി …
 

റെയില്‍വേ മേല്‍പ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവും തുരങ്കങ്ങളും മൂലം കേരളത്തില്‍ എല്ലായിടത്തും ഓക്‌സിജന്‍ ടാങ്കറുകള്‍ കയറ്റിയ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല.

കൊച്ചി: റെയില്‍വേ ഓടിച്ച ഓക്‌സിജന്‍ എക്‌സ്പ്രസുകളുടെ എണ്ണം 100 കടന്നു. ഇന്നലെ തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ നിന്ന് കാലി ടാങ്കറുകളുമായി റൂര്‍ക്കലയിലേക്ക് ആദ്യ ട്രെയിന്‍ തിരിച്ചു. ഇന്ന് രാത്രിയോടെ റൂര്‍ക്കലയിലെത്തും. അവിടെ നിന്ന് ഓക്‌സിജന്‍ നിറച്ച് തിരികെ വരും.

അതേസമയം കേരളവും ഓക്‌സിജന്‍ ട്രെയിനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എന്നു മുതല്‍ ഇതു ലഭിക്കുമെന്ന് വ്യക്തമല്ല. കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി മുന്‍ഗണനാക്രമം നിശ്ചയിക്കുന്നത്. ഓക്‌സിജന്‍ എത്തിക്കാനുള്ള ക്രയോജനിക് ടാങ്കറുകളുടെ ലഭ്യത കുറവായതിനാല്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ടാങ്കറുകള്‍ കണ്ടെത്തി കൊടുക്കണം. എന്നാല്‍ മാത്രമേ ലഭ്യമായ സ്ഥലങ്ങളില്‍ നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ കഴിയൂ. റെയില്‍വേ മേല്‍പ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവും തുരങ്കങ്ങളും മൂലം കേരളത്തില്‍ എല്ലായിടത്തും ഓക്‌സിജന്‍ ടാങ്കറുകള്‍ കയറ്റിയ ട്രെയിന്‍ ഓടിക്കാന്‍ കഴിയില്ല. പാലക്കാട് എത്തിച്ച് റോഡ് മാര്‍ഗം വിവിധ ജില്ലകളിലേക്ക് കൊണ്ടുപോകുന്നതാണ് എളുപ്പം.

396 ടാങ്കറുകള്‍ ഉപയോഗിച്ച് 6260 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ റെയില്‍വേ വഴി ലഭ്യമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ക്ക് ഗ്രീന്‍ കോറിഡോര്‍ ഒരുക്കാനും റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍ കടന്നു പോകുന്ന പാതയില്‍ എല്ലായിടത്തും തുടര്‍ച്ചയായി പച്ച സിഗ്നല്‍ നല്‍കി തടസമില്ലാത്ത ഓക്‌സിജന്‍ നീക്കം റെയില്‍വേ ഉറപ്പാക്കുന്നുണ്ട്.