LogoLoginKerala

മുംബൈയില്‍ ലൈംഗികതൊഴിലാളിയായ യുവതിയെ കൊന്നു; മൃതദേഹം ഓവുചാലില്‍

കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി മുറിവുകളുമുണ്ടായിരുന്നു. സംഭവത്തില് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥര് പറഞ്ഞു. മുംബൈ: ബാന്ദ്ര കുര്ള കോംപ്ലക്സില് യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില് കണ്ടെത്തി. എം.ടി.എന്.എല് ജങ്ഷനിലെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടന്നതെന്നും കൊല്ലപ്പെട്ട യുവതി ലൈംഗികത്തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രാവിലെ നാട്ടുകാര് ഓവുചാലില് മൃതദേഹം കണ്ടതിനെതുടര്ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില് തന്നെ യുവതി പീഡനത്തിനിരയായെന്ന് കണ്ടെത്തി. കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി …
 

കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി മുറിവുകളുമുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. എം.ടി.എന്‍.എല്‍ ജങ്ഷനിലെ ഓവുചാലിലാണ് മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടന്നതെന്നും കൊല്ലപ്പെട്ട യുവതി ലൈംഗികത്തൊഴിലാളിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാവിലെ നാട്ടുകാര്‍ ഓവുചാലില്‍ മൃതദേഹം കണ്ടതിനെതുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ യുവതി പീഡനത്തിനിരയായെന്ന് കണ്ടെത്തി.

കഴുത്തറുത്തതിന് പുറമേ സ്വകാര്യഭാഗങ്ങളിലും മാരകമായി മുറിവുകളുമുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.