LogoLoginKerala

ബിഗ് സല്യൂട്ട്; നഴ്‌സസ് ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്ക് മുന്നില് വിറങ്ങലിച്ച് നില്ക്കുകയാണ് നമ്മുടെ രാജ്യവും സംസ്ഥാനവും. അദൃശ്യനായ ഈ വൈറസ് എന്ന ശത്രുവിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണി പോരാളികളെന്നാണ് ആരോഗ്യപ്രവര്ത്തകരെ വിശേഷിപ്പിക്കുന്നത്. സ്വനംതം ജീവന് പോലും പണയം വെച്ച് മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനായി അവര് നടത്തുന്ന പോരാട്ടത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. എല്ലാം അടച്ച് പൂട്ടി വീടിന്റെ സുരക്ഷിതത്വത്തില് നാം ആശ്രയം കണ്ടെത്തുമ്പോള് ആരോഗ്യപ്രവര്ത്തകര്, പ്രത്യേകിച്ച് നഴ്സുമാര് അങ്ങനെയല്ല. അവര് തന്നെയാണ് ദൈവങ്ങളും സൂപ്പര് ഹീറോകളും എല്ലാം. ഇന്ന് അന്താരാഷ്ട്ര നഴ്സസ് …
 

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നമ്മുടെ രാജ്യവും സംസ്ഥാനവും. അദൃശ്യനായ ഈ വൈറസ് എന്ന ശത്രുവിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണി പോരാളികളെന്നാണ് ആരോഗ്യപ്രവര്‍ത്തകരെ വിശേഷിപ്പിക്കുന്നത്. സ്വനംതം ജീവന്‍ പോലും പണയം വെച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി അവര്‍ നടത്തുന്ന പോരാട്ടത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. എല്ലാം അടച്ച് പൂട്ടി വീടിന്റെ സുരക്ഷിതത്വത്തില്‍ നാം ആശ്രയം കണ്ടെത്തുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് നഴ്‌സുമാര്‍ അങ്ങനെയല്ല. അവര്‍ തന്നെയാണ് ദൈവങ്ങളും സൂപ്പര്‍ ഹീറോകളും എല്ലാം. ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ അവര്‍ക്ക് ആദരമര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ ആശംസകള്‍.

കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയര്‍ത്തുന്ന പോരാട്ടാത്തിലെ നിര്‍ണായക സാന്നിദ്ധ്യമാണ് നഴ്‌സുമാര്‍. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിത്. മാതൃകാപരമായ രീതിയില്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ‘ലോക നഴ്‌സസ് ദിന’ ആശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു. അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്‌സുമാരോട് പ്രത്യേകം നന്ദി പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ