LogoLoginKerala

ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ ബി.ജെ വാട്‌ലിംഗ് വിരമിക്കുന്നു

വെല്ലിംഗ്ടണ്: ന്യൂസിലാന്ഡ് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ബി.ജെ വാട്ലിംഗ് വിരമിക്കുന്നു. കിവീസ് ടെസ്റ്റ് ടീമിലാണ് 35 കാരനായ വാട്ലിംഗ് സ്ഥിരം സാന്നിധ്യം. ഇന്ത്യക്കെതിരെ ജൂണില് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പ് ഫൈനലിലും തുടര്ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ച് കരിയര് അവസാനിപ്പിക്കാനാണ് താരത്തിന്റെ പദ്ധതി. യുവ താരങ്ങള്ക്ക് അവസരം നല്കാനായി വിരമിക്കുന്നതിന് പറ്റിയ സമയം ഇതാണെന്നാണ് താന് കരുതുന്നതെന്ന് വാട്ലിംഗ് പ്രതികരിച്ചു. 73 ടെസ്റ്റുകളില് പാഡണിഞ്ഞ താരം 28 ഏകദിനങ്ങളിലും അഞ്ച് ട്വന്റി-20 യിലും രാജ്യത്തിനായി കളിച്ചു. ടെസ്റ്റില് …
 

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി.ജെ വാട്‌ലിംഗ് വിരമിക്കുന്നു. കിവീസ് ടെസ്റ്റ് ടീമിലാണ് 35 കാരനായ വാട്‌ലിംഗ് സ്ഥിരം സാന്നിധ്യം. ഇന്ത്യക്കെതിരെ ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തുടര്‍ന്നുള്ള ഇംഗ്ലണ്ട് പര്യടനത്തിലും കളിച്ച് കരിയര്‍ അവസാനിപ്പിക്കാനാണ് താരത്തിന്റെ പദ്ധതി. യുവ താരങ്ങള്‍ക്ക് അവസരം നല്‍കാനായി വിരമിക്കുന്നതിന് പറ്റിയ സമയം ഇതാണെന്നാണ് താന്‍ കരുതുന്നതെന്ന് വാട്‌ലിംഗ് പ്രതികരിച്ചു.

73 ടെസ്റ്റുകളില്‍ പാഡണിഞ്ഞ താരം 28 ഏകദിനങ്ങളിലും അഞ്ച് ട്വന്റി-20 യിലും രാജ്യത്തിനായി കളിച്ചു. ടെസ്റ്റില്‍ എട്ട് സെഞ്ചുറിയും 19 അര്‍ധ സെഞ്ചുറികളുമായി ഇതുവരെ 3,773 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരേ നേടിയ 205 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കിവീസിനായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍, ഏറ്റവും കൂടുതല്‍ പുറത്താക്കലുകളില്‍ പങ്കാളിത്തം എന്നീ നേട്ടങ്ങള്‍ വാട്‌ലിംഗിന്റെ പേരിലാണ്.