LogoLoginKerala

സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആരെ തള്ളും ആരെ കൊള്ളും? നേതാക്കള്‍ വെട്ടിലായ കഥ

കഴിഞ്ഞ ദിവസം ഇസ്രായേലില് റോക്കറ്റ് ആക്രമണത്തില് കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന് ആദരാഞ്ജലികള് അര്പ്പിച്ച് നേതാക്കള് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് ഇന്ന് സോഷ്യല് മീഡിയയിലെ സജീവമായ ചര്ച്ചാ വിഷയം. ആക്രമണത്തില് കൊല്ലപ്പെട്ടു എന്ന് പറയണോ അതോ പലസ്തീന് തീവ്രവാദികള് കൊലപ്പെടുത്തി എന്ന് പറയണമായിരുന്നോ എന്നതിനെ ചൊല്ലിയാണ് തര്ക്കം. വിഷയത്തില് പുലിവാല് പിടിച്ചതാകട്ടെ നിരവധി രാഷ്ട്രീയ നേതാക്കളും. അക്കൂട്ടത്തില് മുന്നില് മുഖ്യമന്ത്രി പിണറായി വിജയനും മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുമാണ്. മലയാളി യുവതി കൊല്ലപ്പെട്ടിട്ടും അനുശോചിക്കാന് പോലും …
 

ഴിഞ്ഞ ദിവസം ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നേതാക്കള്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ സജീവമായ ചര്‍ച്ചാ വിഷയം. ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് പറയണോ അതോ പലസ്തീന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി എന്ന് പറയണമായിരുന്നോ എന്നതിനെ ചൊല്ലിയാണ് തര്‍ക്കം. വിഷയത്തില്‍ പുലിവാല് പിടിച്ചതാകട്ടെ നിരവധി രാഷ്ട്രീയ നേതാക്കളും. അക്കൂട്ടത്തില്‍ മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ്. മലയാളി യുവതി കൊല്ലപ്പെട്ടിട്ടും അനുശോചിക്കാന്‍ പോലും തയ്യാറായില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെ സുരേന്ദ്രനും പി.സി ജോര്‍ജ്ജും രംഗത്ത് വന്നിരുന്നു.

ലോക നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൗമ്യയെ കുറിച്ച് എഴുതിയ വാചകങ്ങള്‍ അദ്ദേഹം എഡിറ്റ് ചെയ്ത് മാറ്റിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സ്‌ക്രീന്‍ ഷോട്ടുകളുമായി സംഘപരിവാര്‍ അനുകൂലികള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വരികയായിരുന്നു.

ഇസ്രേയല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അവിടെ നഴ്സായി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ മരണപ്പെട്ട വാര്‍ത്ത നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ സന്ദര്‍ഭം കൂടിയാണിത്. സൗമ്യയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുകയാണ്. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു- ഈ വരികള്‍ പോസ്റ്റില്‍ നിന്ന് മാറ്റിയിരുന്നു.

നഴ്‌സുമാര്‍ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

എഡിറ്റ് ചെയ്ത ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌

സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആരെ തള്ളും ആരെ കൊള്ളും? നേതാക്കള്‍ വെട്ടിലായ കഥ

സൗമ്യക്കായി മുഖ്യമന്ത്രിയുടെ പുതിയ പോസ്റ്റ്‌

അനുശോചനം രേഖപ്പെടുത്തി എഴുതിയ പോസ്റ്റ് ഉമ്മന്‍ ചാണ്ടിയും തിരുത്തി. ആദ്യ പോസ്റ്റില്‍ സൗമ്യ കൊല്ലപ്പെട്ടത് പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാണ് പോസ്റ്റ് ചെയ്തത്.

ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റില്‍ എഡിറ്റ് ചെയ്ത ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട്

സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍ ആരെ തള്ളും ആരെ കൊള്ളും? നേതാക്കള്‍ വെട്ടിലായ കഥ

പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

സംഭവം വിവാദമായതിന് ശേഷമാണ് പോസ്റ്റ് ഇട്ടതെങ്കിലും വിവാദം കൂടുതലുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയുടെ ഭാഗമായി ഒരിടത്തും തൊടാതെയാണ് ചെന്നിത്തല പോസ്റ്റ് ചെയ്തത്. നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്താന്‍ തയ്യാറാകാത്തതിനെയും സോഷ്യല്‍ മീഡിയ വിമര്‍ശിച്ചു.