LogoLoginKerala

കോവിഡ് ബാധിച്ച് മരിച്ചെന്നത് വ്യാജ വാര്‍ത്ത; മുകേഷ് ഖന്ന

മുംബൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കെ താന് മരിച്ചുവെന്ന വാര്ത്ത നിഷേധിച്ച് ശക്തിമാന് ഫെയിം സീരിയല് താരം മുകേഷ് ഖന്ന. തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യപരമായ ഒരു പ്രശ്നങ്ങളും ഇല്ലെന്നും താരം പറഞ്ഞു. ഫെയ്സ്ബുക്കില് പങകുവെച്ച ഒരു വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണങ്ങള്ക്കെതിരെ അദ്ദേഹം രംഗത്ത് വന്നത്. ഇത്തരത്തിലുള്ള പ്രചാരണങ്ങള് നടത്തുന്നത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇത്തരം പ്രവര്ത്തികളിലൂടെ എന്താണ് അവര് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു. ഇതൊന്നും തമാശയുടെ ഗണത്തില് ഉള്പ്പെടില്ലെന്നും എല്ലാ അതിരുകളും ലംഘിക്കുന്നതാണ് ഇത്തരം …
 

മുംബൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കെ താന്‍ മരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ശക്തിമാന്‍ ഫെയിം സീരിയല്‍ താരം മുകേഷ് ഖന്ന. തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്നും ആരോഗ്യപരമായ ഒരു പ്രശ്‌നങ്ങളും ഇല്ലെന്നും താരം പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ പങകുവെച്ച ഒരു വീഡിയോയിലൂടെയാണ് വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ അദ്ദേഹം രംഗത്ത് വന്നത്.

ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് ആരാണെന്ന് തനിക്ക് അറിയില്ലെന്നും ഇത്തരം പ്രവര്‍ത്തികളിലൂടെ എന്താണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു. ഇതൊന്നും തമാശയുടെ ഗണത്തില്‍ ഉള്‍പ്പെടില്ലെന്നും എല്ലാ അതിരുകളും ലംഘിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നും മുകേഷ് ഖന്ന പറഞ്ഞു.