LogoLoginKerala

മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം; ടിപിആര്‍ 40ശതമാനത്തിനടുത്ത്

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില് രോഗവ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് കേരളത്തില് രേഖപ്പെടുത്തിയത് പ്രത്ദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ നമ്പര് ആണ് (43,529). ഇതില് തന്നെ മലപ്പുറം ജില്ലയുടെ കാര്യത്തിലാണ് കാര്യങ്ങള് കൂടുതല് ഗുരുതരമാകുന്നത്. ജില്ലയില് ഇന്ന് ടെസ്റ്റ് പോസിറ്റീവ് റേറ്റ് 39.03 ശതമാനമാണ്. ഇന്നൊരു ദിവസം മാത്രം വര്ധിച്ചത് 4 ശതമാനത്തില് അധികമാണ്. പ്രതിദിന രോഗബാധിതരുടെ കാര്യത്തിലും മലപ്പുറത്ത് ആശങ്കയാണ്. ഇന്ന് 5388 പേര്ക്കാണ് ജില്ലയില് രോഗം ബാധിച്ചത്. ഇതാദ്യമായിട്ടാണ് മലപ്പുറത്ത് പ്രതിദിന രോഗികളുടെ …
 

മലപ്പുറം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം അതിരൂക്ഷമാവുകയാണ്. ഇന്ന് കേരളത്തില്‍ രേഖപ്പെടുത്തിയത് പ്രത്ദിന രോഗികളുടെ എണ്ണത്തിലെ ഏറ്റവും വലിയ നമ്പര്‍ ആണ് (43,529). ഇതില്‍ തന്നെ മലപ്പുറം ജില്ലയുടെ കാര്യത്തിലാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നത്. ജില്ലയില്‍ ഇന്ന് ടെസ്റ്റ് പോസിറ്റീവ് റേറ്റ് 39.03 ശതമാനമാണ്. ഇന്നൊരു ദിവസം മാത്രം വര്‍ധിച്ചത് 4 ശതമാനത്തില്‍ അധികമാണ്. പ്രതിദിന രോഗബാധിതരുടെ കാര്യത്തിലും മലപ്പുറത്ത് ആശങ്കയാണ്.

ഇന്ന് 5388 പേര്‍ക്കാണ് ജില്ലയില്‍ രോഗം ബാധിച്ചത്. ഇതാദ്യമായിട്ടാണ് മലപ്പുറത്ത് പ്രതിദിന രോഗികളുടെ എണ്ണം അയ്യായിരം കടക്കുന്നത്. ഇന്നലെ ജില്ലയില്‍ 4774 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. രോഗികളുടെ എണ്ണം ഈ നിലയിലാണ് വര്‍ധിക്കുന്നതെങ്കില്‍ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാകും കാര്യങ്ങള്‍ എന്നാണ് ജില്ലാ ഭരണകൂടം തന്നെ സ്ഥിരീകരിക്കുന്നത്.ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുവെങ്കിലും നളെ റംസാന്‍ ആണെന്നത് കൂടി പരിഗണിച്ച് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തന്നെയാണ് തീരുമാനം.