LogoLoginKerala

എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ തുറന്നു; ഇസ്രായേലില്‍ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ടെല് അവീവ്: ഇസ്രായേല് പലസ്തീന് സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് ഇസ്രായേലിലുള്ള ഇന്ത്യക്കാര്ക്ക് ജാഗ്രതാ നിര്ദ്ദേശവുമായി ഇന്ത്യന് എംബസി. പരമാവധി ജാഗ്രത വേണമെന്നും പ്രാദേശിക ഭരണകൂടങ്ങള് നല്കുന്ന നിര്ദ്ദേശങ്ങള് തെറ്റിക്കാതെ പാലിക്കണമെന്നും എംബസി ഇന്ത്യന് പൗരന്മാരോട് നിര്ദ്ദേശിച്ചു. അടിയന്തര സഹായത്തിന് ഹെല്പ്പ് ലൈന് നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് – നമ്പര്: +972549444120.എമര്ജന്സി നമ്പറില് സേവനം ലഭ്യമായില്ലെങ്കില് cons1.telaviv@mea.gov.in – എന്ന മെയില് ഐഡിയില് ഒരു സന്ദേശം നല്കണമെന്നും എംബസി ആവശ്യപ്പെടുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനം കാരണം വിമാന സര്വ്വീസുകള് നിര്ത്തിവയ്ച്ചിരിക്കുന്നതിനാല് …
 

ടെല്‍ അവീവ്: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി. പരമാവധി ജാഗ്രത വേണമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കാതെ പാലിക്കണമെന്നും എംബസി ഇന്ത്യന്‍ പൗരന്‍മാരോട് നിര്‍ദ്ദേശിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് – നമ്പര്‍: +972549444120.എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in – എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി ആവശ്യപ്പെടുന്നു. ഇന്ത്യയിലെ കോവിഡ് വ്യാപനം കാരണം വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ച്ചിരിക്കുന്നതിനാല്‍ നിരവധി ഇന്ത്യക്കാര്‍ ഇസ്രായേലില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇസ്രായേലിലെ താമസസസ്ഥലത്ത് കെയര്‍ടേക്കറായി ജോലി ചെയ്തിരുന്ന ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുന്നതിനിടെ ആയിരുന്നു താമസസ്ഥലത്ത് റോക്കറ്റ് പതിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടമെങ്കിലും ഇന്നലെയോടെയാണ് വിവരം നാട്ടില്‍ അറിഞ്ഞത്. മരിച്ച സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇന്ന് വൈകുന്നേരം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.