LogoLoginKerala

കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചുള്ള ധ്യാനം; പങ്കെടുത്ത വൈദികരില്‍ ഒരാള്‍ കൂടി മരിച്ചു

ഇടുക്കി: മൂന്നാറില് കോവിഡ് പ്രോട്ടോക്കള് പാലിക്കതെ സിഎസ്ഐ സഭ നടത്തിയ ധ്യാനത്തില് പങ്കെടുത്ത വൈദികരില് ഒരാള് കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദര് ബിനോകുമാറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കാരക്കോണം മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ ധ്യാനത്തില് പങ്കെടുത്ത് രോഗബാധിതരായി മരിച്ച വൈദികരുടെ എണ്ണം മൂന്നായി. ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോള് ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്ട്ട്. ഇതിനെ തുടര്ന്ന് പ്രോട്ടോക്കോള് ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 13 മുതല് 17 …
 

ഇടുക്കി: മൂന്നാറില്‍ കോവിഡ് പ്രോട്ടോക്കള്‍ പാലിക്കതെ സിഎസ്‌ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത വൈദികരില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലക്കാല ഇടവകയിലെ ഫാദര്‍ ബിനോകുമാറാണ് മരിച്ചത്. കൊവിഡ് ബാധിച്ച് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഇതോടെ ധ്യാനത്തില്‍ പങ്കെടുത്ത് രോഗബാധിതരായി മരിച്ച വൈദികരുടെ എണ്ണം മൂന്നായി.

ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ മാസം 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തില്‍ 450 പേര്‍ പങ്കെടുത്തെന്നാണ് കണ്ടെത്തല്‍. അഞ്ച് ദിവസം നീണ്ട ധ്യാനത്തില്‍ പങ്കെടുത്ത 480 വൈദികരില്‍ ബിഷപ്പടക്കം എണ്‍പതോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.