LogoLoginKerala

ഇന്ത്യന്‍ വകഭേദമല്ല! ബി. 1.167 നെ അങ്ങനെ വിളിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്ഹി: കൊറോണ വൈറസിന് ഇന്ത്യന് വകഭേദമെന്ന ഒന്ന് ഇല്ലെന്നും ബി. 1.167 വകഭേദത്തെ അത്തരത്തില് ഇന്ത്യന് വകഭേദം എന്ന് വിശേഷിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്ക്കാര് രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്ട്ടിലും ഇന്ത്യന് വകഭേദം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും 44 രാജ്യങ്ങളില് കണ്ട് വരുന്ന ഒരു വകഭേദമാണ് ഇതെന്നും കേന്ദ്രം അറിയിച്ചു. ബ്രിട്ടനിലാണ് ഈ വകഭേദം കൂടുതലായും കാണപ്പെടുന്നത്. ഇതിന് വ്യാപന ശേഷിയും കൂടുതലാണ്, എന്നാല് ഇന്ത്യന് വകഭേദം അല്ല.ഇന്ത്യയില് കണ്ടെത്തിയ ബി.1617 വകഭേദം ആഗോളതലത്തില് ആശങ്കയുണ്ടാക്കുന്നതായി …
 

ഡല്‍ഹി: കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദമെന്ന ഒന്ന് ഇല്ലെന്നും ബി. 1.167 വകഭേദത്തെ അത്തരത്തില്‍ ഇന്ത്യന്‍ വകഭേദം എന്ന് വിശേഷിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ടിലും ഇന്ത്യന്‍ വകഭേദം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും 44 രാജ്യങ്ങളില്‍ കണ്ട് വരുന്ന ഒരു വകഭേദമാണ് ഇതെന്നും കേന്ദ്രം അറിയിച്ചു.

ബ്രിട്ടനിലാണ് ഈ വകഭേദം കൂടുതലായും കാണപ്പെടുന്നത്. ഇതിന് വ്യാപന ശേഷിയും കൂടുതലാണ്, എന്നാല്‍ ഇന്ത്യന്‍ വകഭേദം അല്ല.ഇന്ത്യയില്‍ കണ്ടെത്തിയ ബി.1617 വകഭേദം ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ ഇന്ത്യന്‍ വകഭേദമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.