LogoLoginKerala

കോവിഡ്; രാജ്യത്ത് മിക്ക ജില്ലകളും 6-8 ആഴ്ച അടച്ചിടണം-ഐസിഎംആര്‍ മേധാവി

നാളെ ഡല്ഹി തുറന്നാല് അത് വന്ദുരന്തം ആയിരിക്കുമെന്ന് ഡോ.ബല്റാം ഭാര്ഗവ മുന്നറിയിപ്പ് നല്കി. ഡല്ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില് നിന്നും 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായ ജില്ലകള് ആറു മുതല് എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്(ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ച്) മേധാവി ഡോ. ബല്റാം ഭാര്ഗവ. റോയിട്ടേഴ്സിന് നല്കിയ അഭിമുഖത്തില് അദ്ദേഹം ഈ കാര്യം വ്യക്തമാക്കി. രോഗവ്യാപനം തടയാന് അടച്ചിടല് അനിവാര്യമാണെന്നും ഡോ. ബല്റാം ഭാര്ഗവ വ്യക്തമാക്കി. രോഗവ്യാപന …
 

നാളെ ഡല്‍ഹി തുറന്നാല്‍ അത് വന്‍ദുരന്തം ആയിരിക്കുമെന്ന് ഡോ.ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്നും 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രൂക്ഷമായ ജില്ലകള്‍ ആറു മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഈ കാര്യം വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ അടച്ചിടല്‍ അനിവാര്യമാണെന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

രോഗവ്യാപന നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞു. രോഗവ്യാപന നിരക്ക് 5 മുതല്‍ 10 ശതമാനത്തിനിടയിലായാല്‍ തുറന്നു കൊടുക്കാം. 6-8 ആഴ്ചക്കുള്ളില്‍ അതുണ്ടാകാന്‍ സാധ്യതയില്ല. നാളെ ഡല്‍ഹി തുറന്നാല്‍ അത് വന്‍ദുരന്തം ആയിരിക്കുമെന്ന് ഡോ.ബല്‍റാം ഭാര്‍ഗവ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തില്‍ നിന്നും 17 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

രാജ്യത്തെ ആകെയുള്ള 718 ജില്ലകളില്‍ നിലവില്‍ നാലില്‍ മൂന്നിടത്തും പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിന് മുകളിലാണ്. ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളും ഇതില്‍ ഉള്‍പ്പെടും. ലോക്ഡൗണ്‍ എത്രനാള്‍ നീട്ടുമെന്നത് സംബന്ധിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രതികരണമാണിത്. സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ തീരുമാനം എടുക്കട്ടെയെന്നു വിടുകയായിരുന്നു.

കോവിഡ് വ്യാപനത്തിന് മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഡോ.ഭാര്‍ഗവ തയ്യാറായില്ല. എന്നാല്‍ പതതു ശതമാനം എന്ന നിര്‍ദേശം അംഗീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങള്‍ അടച്ചിടണമെന്ന് ഏപ്രില്‍ 15ന് നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഉടനടി അംഗീകരിക്കപ്പെട്ടില്ല. കോവിഡ് കാലത്ത് ജനങ്ങള്‍ കൂട്ടമായി എത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രാഷ്ട്രീയ പരിപാടികളെ പരോക്ഷമായി ഡോ.ഭാര്‍ഗവ പരാമര്‍ശിച്ചു.