Other News

ജി7 ഉച്ചകോടിക്ക് മോദി ലണ്ടനിലേക്കില്ല; സന്ദേശം വെര്‍ച്വലായി നല്‍കും

ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാന്‍ പോകുന്നില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ് മോദി റദ്ദാക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ മോദിയെ ക്ഷണിച്ചത്. എന്നാല്‍ രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകേണ്ടെന്ന് മോദി തീരുമാനിക്കുകയായിരുന്നു എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ അദ്ദേഹം തന്റെ സന്ദേശം വെര്‍ച്വലായി കൈമാറും. നേരത്തെ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ജി7 രാജ്യങ്ങളിലെ മന്ത്രിമാരുമായി കൂടിക്കാഴ്ചക്ക് ലണ്ടനിലേക്ക് തിരിച്ചിരുന്നു. ടീം അംഗങ്ങളില്‍ രണ്ട് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ കൂടിക്കാഴ്ചകള്‍ ഒഴിവാക്കി.

Related Articles

Back to top button

buy windows 11 pro test ediyorum