Other News

‘വീഡിയോ കോളില്‍ സംസാരിക്കവേ റോക്കറ്റ് വീണു’; ഇസ്രായേലില്‍ മലയാളികളും ഭീതിയില്‍

ഭര്‍ത്താവുമോയി വീഡിയോ കോളില്‍ സംസാരിച്ചിരിക്കെയാണ് സൗമ്യ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഇതോടെ ഇസ്രായേലില്‍ ജോലിചെയ്യുന്ന മലയാളികളും ഭീതിയിലാണ്.

ഇടുക്കി: ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി ജില്ലയിലെ കീഴിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് (30) കൊല്ലപ്പെട്ടതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവുമായി വീഡിയോ കോല്‍ സംസാരിക്കവേ പൊടുന്നനെ അവര്‍ അപ്രത്യക്ഷയാവുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അഷ്‌ക ലോണിലാണ് ഹമസ് റോക്കറ്റ് ആക്രമണം നടത്തിയത്. കെയര്‍ ടേക്കര്‍ ജോലി ചെയ്യുന്നതിനായിട്ടാണ് സൗമ്യ ഇസ്രായേലില്‍ എത്തിയത്.

സൗമ്യക്ക് ഒപ്പം ഇസ്രായേലി സ്വദേശിനിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായിട്ടാണ് വിവരം.താമസ സ്ഥലത്തെ ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. വീടിന്റെ മുന്‍ഭിത്തിയില്‍ ജനലിനോട് ചേര്‍ന്ന് ദ്വാരംവീഴ്ത്തി അകത്തുകടന്ന മിസൈല്‍ അടുക്കള ഭാഗത്ത് ഭിത്തിയില്‍ ഇടിച്ചപ്പോഴാണ് സ്ഫോടനമുണ്ടായതെന്നാണ് പറയുന്നത്.

റോക്കറ്റ് വീണതും സുരക്ഷ മുറിയിലേക്ക് ഓടി മാറുന്നതിന് സൗമ്യ ശ്രമിച്ചിരുന്നെന്നും ഇതിനിടെയാണ് ദുരന്തമുണ്ടാതെന്നും ഇസ്രയേലി ഉദ്യോഗസ്ഥര്‍ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. ഈ സംഭവം പുറത്തുവന്നതോടെ ഇസ്രയിലില്‍ ജോലിചെയ്യുന്ന മലയാളികള്‍ ആകെ ഭയപ്പാടിലാണ്. നാട്ടില്‍ നിന്നും ബന്ധുക്കള്‍ ഇവരെ നിരന്തരം മൊബൈലില്‍ ബന്ധപ്പെടുന്നുമുണ്ട്. സൗമ്യയുടെ മൃതദേഹം അഷ്‌ക ലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്രമം ഉണ്ടായ സമയത്ത് ഇവര്‍ക്ക് സുരക്ഷിതരാകാനുള്ള സമയം ലഭിച്ചില്ലെന്നാണ് വിവരം.

കാഞ്ഞിരംതാനം വീട്ടില്‍ കണ്ണീരടങ്ങുന്നില്ല

ഇടുക്കി കീരിത്തോട് കാഞ്ഞിരംതാനം വീട്ടില്‍ ഭാര്യ സൗമ്യ വീട്ടുപിരിഞ്ഞതിന്റെ വിഷമം താങ്ങാനാവാതെ അലമുറയിടുന്ന ഭര്‍ത്താവ് സന്തോഷിനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍കിട്ടാതെ വിഷമിയിക്കുകയാണ് ഉറ്റവര്‍. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സൗമ്യയുടെ ദുരന്തവാര്‍ത്ത കുടുംബം അറിയുന്നത്. സൗമ്യ സന്തോഷുമായി വീഡിയോ കോളില്‍ സംസാരിച്ചിരിക്കെ പെട്ടെന്ന് ദൃശ്യം അപ്രത്യക്ഷമാവുകയായിരുന്നു.

പിന്നീട് വിളിച്ചിട്ടും പ്രതികരണം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടയായുള്ള വിവരം ലഭിക്കുന്നത്. എട്ടു വയസ്സുകാരനായ മകന്‍ അഡോണിനെയും ചേര്‍ത്തുപിച്ചുള്ള സന്തോഷിന്റെ നെഞ്ചുപൊട്ടിയുള്ള കരച്ചിലും പലതും പറഞ്ഞുള്ള അലമുറയിടലും കണ്ടുനില്‍ക്കുന്നവരുടെ മിഴികളെയും ഈറനണിക്കുന്നുണ്ട്. ദേഷ്യവും സങ്കടവുംമെല്ലാമുള്ള സന്തോഷിന്റെ വികാരക്ഷോഭത്തെ അടക്കനിര്‍ത്താന്‍ ഉറ്റവര്‍പെടാപ്പാടുപ്പെടുന്ന കാഴ്ചയാണ് രാവിലെ വീട്ടില്‍ നിന്നും ദൃശ്യമാവുന്നത്.

ഇതിനിടെ സൗമ്യയുടെ മൃതദ്ദേഹം എത്രയുപെട്ടെന്ന് നാട്ടിലെത്തിക്കുന്നതിന് തങ്ങളുടെ ഭാഗത്തുനിന്നും നടപടികള്‍ പരാമവധി വേഗത്തിലാക്കുമെന്ന് ഇസ്രായേല്‍ എംബസി വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഇസ്രായേലില്‍ ജോലിചെയ്തിരുന്ന സന്തോഷിന്റെ ബന്ധു ഈ സമയം വീട്ടിലെത്തിയിരുന്നു. ഇവരോടാണ് ഹിത്രുഭാഷയില്‍ എംബസി ഉദ്യോഗസ്ഥര്‍ ആശയവിനിമയം നടത്തിയത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നുള്ള നീക്കം വേഗത്തിലാക്കാന്‍ ഉടന്‍ ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചാണ് ഇസ്രയേല്‍ എംബസി ഉദ്യഗസ്ഥന്‍ ഫോണ്‍ സംഭാഷം അവസാനിപ്പിച്ചത്.

മരണവിവരമറിഞ്ഞ് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സന്തോഷിന്റെ ബന്ധുവിനെ മൊബൈലില്‍ ബന്ധപ്പെടുകയും എത്രയും വേഗം മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് പരിചയമുള്ള കുടുംബത്തിനുണ്ടായ ദുര്‍ഗതിയില്‍ തനിക്ക് അഗാതമായ ദുഃഖമുണ്ടെന്നും മൃതദ്ദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് താന്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചതായും ഡീന്‍ കുര്യക്കോസ് എം പി വ്യക്തമാക്കിയിരുന്നു.

രാമേശ് ചെന്നിത്തല ഇന്ന് രാവിലെ വിളിച്ച് കുടംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസില്‍ നിന്നും ഇടയ്ക്കിടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നുണ്ട്.

Related Articles

Back to top button

buy windows 11 pro test ediyorum