LogoLoginKerala

കുണ്ടറ ബോംബാക്രമണ കേസ്; ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും

ഗൂഡാലോചനയില് പങ്കുണ്ടെന്ന ആരോപണമുണ്ടായതാണ് ചോദ്യം ചെയ്യാന് കാരണമെന്ന് പോലീസ് പറഞ്ഞു. വന് വിവാദമായ ആഴക്കടല് മത്സ്യബന്ധന കരാറില് ഒപ്പിട്ടത് ഇഎംസിസിയാണ്. കൊല്ലം: ഇഎംസിസി ഡയറക്ടര് പ്രതിയായ തെരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസില് ദല്ലാള് നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും. ഹാജരാകാന് ആവശ്യപ്പെട്ട് നന്ദകുമാറിന് പോലീസ് നോട്ടീസ് അയച്ചു. ഗൂഡാലോചനയില് പങ്കുണ്ടെന്ന ആരോപണമുണ്ടായതാണ് ചോദ്യം ചെയ്യാന് കാരണമെന്ന് പോലീസ് പറഞ്ഞു. വന് വിവാദമായ ആഴക്കടല് മത്സ്യബന്ധന കരാറില് ഒപ്പിട്ടത് ഇഎംസിസിയാണ്. കുണ്ടറയിലെ പെട്രോള് ബോംബ് ആക്രമണകേസിലെ പ്രതികളായ ഇഎംസിസി …
 

ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമുണ്ടായതാണ് ചോദ്യം ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. വന്‍ വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ടത് ഇഎംസിസിയാണ്.

കൊല്ലം: ഇഎംസിസി ഡയറക്ടര്‍ പ്രതിയായ തെരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ പോലീസ് ചോദ്യം ചെയ്യും. ഹാജരാകാന്‍ ആവശ്യപ്പെട്ട് നന്ദകുമാറിന് പോലീസ് നോട്ടീസ് അയച്ചു. ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമുണ്ടായതാണ് ചോദ്യം ചെയ്യാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. വന്‍ വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ ഒപ്പിട്ടത് ഇഎംസിസിയാണ്.

കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണകേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടില്‍ ഷിജു എം.വര്‍ഗീസ്, സഹായിയായ എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയില്‍ ശ്രീകാന്ത്, തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കല്‍ ഭാഗ്യാലയത്തില്‍ വിനുകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

ബോംബ് നിര്‍മ്മിക്കാന്‍ കുപ്പിയില്‍ നിറയ്ക്കാനുള്ള പെട്രോള്‍ വാങ്ങിയത് ചേര്‍ത്തലയില്‍ നിന്നാണെന്ന് കണ്ടെത്തിയതായി ചാത്തന്നൂര്‍ അസി. പോലീസ് കമ്മിഷണര്‍ വൈ. നിസാമുദ്ദീന്‍ പറഞ്ഞു.