LogoLoginKerala

കോവിഡ് പ്രതിരോധത്തിന് ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ഇനി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും

ഓക്സിജന് എത്തിക്കുന്നതിനുള്ള ടാങ്കര് സര്വ്വീസ് നടത്തുന്നതിനായി കെഎസ്ആര്ടിസി ഡ്രൈവര്മാരുടെ സേവനം മെയ് 13 മുതല് ലഭ്യമാക്കും. ഇതിനായി സന്നദ്ദത അറിയിച്ച ഡ്രൈവര്മാരുടെ ആദ്യ ബാച്ചിലെ 35 പേര്ക്ക് നാളെ പാലക്കാട് മോട്ടോര് വാഹന വകുപ്പ് പരിശീലനം നല്കും. തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവന്രക്ഷാ മരുന്നുകളും ഓക്സിജന് സിലിണ്ടറുകള് അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആര്ടിസി ഡ്രൈവര്മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര് ഐഎസ് അറിയിച്ചു. ഓക്സിജന് എത്തിക്കുന്നതിനുള്ള ടാങ്കര് സര്വ്വീസ് …
 

ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ടാങ്കര്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം മെയ് 13 മുതല്‍ ലഭ്യമാക്കും. ഇതിനായി സന്നദ്ദത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎസ് അറിയിച്ചു. ഓക്‌സിജന്‍ എത്തിക്കുന്നതിനുള്ള ടാങ്കര്‍ സര്‍വ്വീസ് നടത്തുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ സേവനം നാളെ(മെയ് 13) മുതല്‍ ലഭ്യമാക്കും.

ഇതിനായി സന്നദ്ദത അറിയിച്ച ഡ്രൈവര്‍മാരുടെ ആദ്യ ബാച്ചിലെ 35 പേര്‍ക്ക് നാളെ പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് പരിശീലനം നല്‍കും. പരിശീലനം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാരുടെ സേവനം രാത്രിയോടെ ഇനോക്‌സ്(INOX) കമ്പനിയുടെ ഓക്‌സിജന്‍ ടാങ്കറില്‍ ലഭ്യമാക്കും.

ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാനായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ വാര്‍ റൂമില്‍ കേരളം മുഴുവന്‍ ഡ്രൈവര്‍മാരുടെ സേവനം രാപകല്‍ ആവശ്യമാണ്. ചില സമയങ്ങളില്‍ ഡ്രൈവര്‍മാരുടെ കുറവ് കാരണം വാര്‍ റൂമില്‍ നിന്നും കെഎസ്ആര്‍ടിസിയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ഇതിനെതുടര്‍ന്നാണ് സിഎംഡി ടാങ്കര്‍ ലോറികള്‍ സേവനത്തിന്റെ ഭാഗമായി സര്‍വ്വീസ് നടത്താന്‍ താല്‍പര്യമുള്ള ഡ്രൈവര്‍മാര്‍ അറിയിക്കണമെന്നുള്ള സര്‍ക്കുലര്‍ ഇറക്കിയത്. 450ല്‍ അധികം പേരാണ് വിവിധ വിഭാഗങ്ങളില്‍ നിന്ന് സേവനത്തിനായി താല്‍പര്യം അറിയിച്ചത്.

ആദ്യ ബാച്ചിലെ 35 ഡ്രൈവര്‍മാര്‍ക്കാണ് നാളെ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മെയ് 14ന് കൊച്ചിയില്‍ നിന്നുള്ള 25 ഡ്രൈവര്‍മാരെ പരിശീലനം നല്‍കി റിസര്‍വായി വെയ്ക്കും. അത്യാവശ്യം വരുന്ന സമയത്ത് ഇവരെ വീണ്ടും ഉപയോഗിക്കും.

വിവിധ ജില്ലകളിലെ കളക്ടര്‍മാരുടെ ആവശ്യപ്രകാരം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ പല കളക്ടറേറ്റുകളിലും മറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സേവനം അനുഷ്ടിച്ച് വരികയാണ്. കൂടാതെ, കൂടുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സന്നദ്ധ സേവനത്തിനായി താല്‍പര്യമറിയിച്ചിട്ടുണ്ടെന്നും സി.എം.ഡി അറിയിച്ചു.