Other News

സത്യപ്രതിജ്ഞ വൈകുന്നത് ജ്യോതിഷ വിധി മൂലമെന്ന് ജന്‍മഭൂമി; സോഷ്യല്‍ മീഡിയയില്‍ വിവാദം

പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോതിഷ വിധി മൂലമെന്ന്ജന്‍മ ഭൂമിയുണ്ടാക്കിയ നുണ മുസ്ലീലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ എറ്റുപിടിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കയാണ്.

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നതില്‍ എന്നും മൂന്‍പന്തിയില്‍ നില്‍ക്കുന്ന പത്രമാണ് സംഘപരിവാര്‍ പത്രമായ ജന്‍മഭൂമി. അതുകൊണ്ടുതന്നെ ജന്‍മഭൂമിയില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ആരും വലിയ പ്രധാന്യമൊന്നും നല്‍കാറില്ല. എന്നാല്‍ ഇത്തവണയും ജന്‍മ ഭൂമിയുണ്ടാക്കിയ നുണബോംബ് മുസ്ലീലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ എറ്റുപിടിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കയാണ്.

പിണറായി വിജയന്റെ രണ്ടാം സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ജ്യോതിഷ വിധി പ്രകാരമാണെന്നാണ് ജന്‍മഭൂമി വെച്ചുകാച്ചിയത്. പക്ഷേ ഈ വാര്‍ത്ത ഷെയര്‍ ചെയ്ത് മുസ്ലിം ലീഗ് നേതാവ് പികെ അബ്ദുറബ്ബ് അടക്കമുള്ള പ്രമുഖരാണ്. എങ്കിലും എന്റെ പിണറായി… എന്നാണ് അബ്ദുറബ്ബ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കുന്ന ക്യാപ്ഷന്‍.

മുഖ്യമന്ത്രിയുമായി മുമ്പ് കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസ് പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ച ജോത്സ്യനാണ് അധികാരമേല്‍ക്കാനുള്ള തീയതിയും സമയവും കുറിച്ചതെന്നാണ് ജന്മഭൂമി വാര്‍ത്ത. സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുമായി ഏറെ അടുപ്പമുള്ള പയ്യന്നൂര്‍ സ്വദേശിയായ ജ്യോത്സ്യന്റെ നിര്‍ദ്ദേശ പ്രകാരമാണ് മെയ് 18ന് ഷഷ്ഠി ദിനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചത്. മെയ് 17വരെ സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഖ്യമന്ത്രിയുടെ ജാതകത്തില്‍ ദോഷമുണ്ടെന്നും ഈ കാലയളവില്‍ അധികാരമേറ്റാല്‍ മന്ത്രിസഭ കാലാവധി പൂര്‍ത്തിയാക്കില്ലെന്നുമാണ് ജോത്സ്യവിധി-ജന്മഭൂമി വാര്‍ത്ത പറയുന്നു.

വമ്പന്‍ തെറ്റുമായി വാര്‍ത്ത

എന്നാല്‍ വാര്‍ത്തയില്‍ തന്നെ വമ്പന്‍ തെറ്റുമുണ്ട്. മെയ് 20നാണ് സത്യപ്രതിജ്ഞ. വാര്‍ത്തയില്‍ മെയ് 18ഉം. എന്നിട്ടും ഈ തെറ്റ് മുസ്ലിം ലീഗ് നേതാക്കള്‍ പോലും ഷെയര്‍ ചെയ്തുവെന്നതാണ് വസ്തുത. 1944 മാര്‍ച്ച് 23ന് മിഥുനം രാശിയില്‍ തിരുവാതിര നക്ഷത്രത്തിലാണ് പിണറായി ജനച്ചിതെന്നും ഈ മാസം 17 വരെ അത്ര ശുഭകരമല്ലെന്നും വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ മെയ് 2നാണ് വോട്ടെണ്ണലിലൂടെ ഭരണ തുടര്‍ച്ച മുഖ്യമന്ത്രി ഉറപ്പാക്കിയതെന്നാണ് വസ്തുത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്ഭുത ദിവസങ്ങളാകും വോട്ടെടുപ്പ് നടന്ന ഏപ്രില്‍ ആറും വോട്ടെണ്ണിയ മെയ് ആറും. ഇതു രണ്ടും മോശം കാലത്താണെന്ന് ജ്യോത്സ്യന്‍ വിധിച്ചുവെന്ന തരത്തിലേക്ക് എത്തുന്നതാണ് ജന്മഭൂമിയിലെ സുജിത് വല്ലൂരിന്റെ വാര്‍ത്ത.

11 more private hospitals now under Karunya scheme in Kerala: CM designate  Pinarayi | The News Minute

ഈ മാസം 17വരെ ജ്യോത്സ്യവിധി പ്രകാരം അത്ര ശുഭകരമല്ല. അതുകൊണ്ട് ശുഭകാര്യങ്ങള്‍ക്ക് ുഹൂര്‍ത്തവും ഇല്ല. ഈ നിരീക്ഷണമാണ് സത്യപ്രതിജ്ഞ വൈകാന്‍ കാരണമെന്നാണ് ജന്മഭൂമിയുടെ നിരീക്ഷണം. എന്നാല്‍ ഈ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് സിപിഎം പറയുന്നു. തുടര്‍ഭരണം കിട്ടിയതിനാല്‍ സര്‍ക്കാരില്‍ നിയന്ത്രണം പിണറായിക്കുണ്ട്. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധത്തിന് മുന്‍ഗണന നല്‍കാനായിരുന്നു തീരുമാനം. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയില്‍ ഘടകകക്ഷികളുമായി പോലും ചര്‍ച്ചയ്ക്ക് തുടക്കത്തില്‍ അവസരമുണ്ടായിരുന്നില്ലെന്നും സിപിഎം പറയുന്നു.

ഷെയര്‍ ചെയ്ത അബ്റുറബ്ബിനും പൊങ്കാല

ജന്മഭൂമിയിലെ വാര്‍ത്ത ഷെയര്‍ ചെയ്ത അബ്ദുറബ്ബിനും പൊങ്കാലയാണ്. വ്യാജവാര്‍ത്ത വെച്ച് പിണറായിയെ കൊച്ചാക്കാന്‍ വന്ന നീ കേരളത്തിലെ ഡഉഎ കാലത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലേ… അടിപൊളി… റബ്ബേ.., വാര്‍ത്തയില്‍ പറയുന്നു 18 നു നല്ല ദിവസമാണെന്ന് പറഞ്ഞെന്നു. പക്ഷെ ഘഉഎ തീരുമാനിച്ചത് സത്യപ്രതിജ്ഞ 20 ആണെന്നാണല്ലോ. എന്താ റബ്ബേ ഇതൊക്കെ, 20 ന് സത്യപ്രതിജ്ഞ എന്ന് കാലേകൂട്ടി അറിയിച്ചിട്ടുണ്ട്. ഇനി ഇത് ഉളതാണ് എന്ന് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ തന്നെ അങ്ങേക്ക് ഈ വിമര്‍ശനം ഉന്നയിക്കാന്‍ അര്‍ഹതയുണ്ടോ … പണ്ട് വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ … അങ്ങയുടെ വിശ്വാസം പ്രകാരം കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഇതും ആരുടെയെങ്കിലും വിശ്വാസമാണെങ്കിലോ സാര്‍…??????-ഇങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍.

Kerala Education Minister says girls and boys should not sit together - India News

കോടിയേരിയുടെ കുടുംബവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാടാമ്പുഴയിലെ പൂമൂടലും വീട്ടിലെ ശത്രുസംഹാര പൂജയും മറ്റും. അത്തരം വാര്‍ത്തകളില്‍ ചര്‍ച്ചകളും നടന്നു. അതിന് സമാനമായ വിശ്വാസ ചര്‍ച്ച സത്യപ്രതിജ്ഞയിലും ഉണ്ടാക്കാനായിരുന്നു ഈ വാര്‍ത്തയുടെയും ലക്ഷ്യം. പക്ഷേ സോഷ്യല്‍ മീഡിയയുടെ ഇടപെടലോടെ അത് ചീറ്റിപ്പോവുകയാണ് ഉണ്ടായത്.

Related Articles

Back to top button

buy windows 11 pro test ediyorum