LogoLoginKerala

കോവിഡിനെ അടിച്ചുതുരത്താം; ഇന്ന് ലോക നഴ്‌സസ് ദിനം; ഭൂമിയിലെ മാലാഖമാര്‍ക്ക് നന്ദി

ലോകം മുഴുവന് കോവിഡ് 19 എന്ന മഹാമാരിയുടെ ഇരയായി മാറുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാര് മനുഷ്യ ജീവനുകള് രക്ഷിക്കാനായി കര്മ്മനിരതരാണ്. ലോകമെമ്പാടുമുള്ള നഴ്സുമാര് ഇത്രയധികം വെല്ലുവിളിയും കഷ്ടപാടുകളും അനുഭവിച്ച ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറയാം. മെയ് 12, ഭൂമിയിലെ മാലാഖമാര് എന്ന വിശേഷിപ്പിക്കാവുന്ന നഴ്സുമാരുടെ ദിനം. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില് രൂക്ഷമാകുന്ന സാഹചര്യത്തില് 2021ലെ ഈ നഴ്സ് ദിനത്തിന് വളരെ പ്രാധാന്യം നിറഞ്ഞതാണ്. ലോകമെമ്പാടുമുള്ള നഴ്സുമാര് ഇത്രയധികം വെല്ലുവിളിയും കഷ്ടപാടുകളും അനുഭവിച്ച …
 

ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിയുടെ ഇരയായി മാറുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാര്‍ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനായി കര്‍മ്മനിരതരാണ്. ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളിയും കഷ്ടപാടുകളും അനുഭവിച്ച ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറയാം. 

മെയ് 12, ഭൂമിയിലെ മാലാഖമാര്‍ എന്ന വിശേഷിപ്പിക്കാവുന്ന നഴ്‌സുമാരുടെ ദിനം. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ 2021ലെ ഈ നഴ്‌സ് ദിനത്തിന് വളരെ പ്രാധാന്യം നിറഞ്ഞതാണ്. ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളിയും കഷ്ടപാടുകളും അനുഭവിച്ച ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറയാം. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനത്തില്‍ കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്‌സസ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12നാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നത്. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ്(ഐസിഎന്‍) മെയ് 12 നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിനെക്കുറിച്ചും അവരുടെ ആതുരശുശ്രൂഷാ രംഗത്തിന് നല്‍കിയ സംഭാവനകളെക്കുറിച്ചും ലോകം മുഴുവന്‍ വായിച്ചും കേട്ടും അറിയാവുന്നതാണ്. സഹജീവകളോടും രോഗികളോടും മുറിവേറ്റവരോടുമുള്ള കാരുണ്യം കൊണ്ട് മാത്രം നഴ്‌സിങ് രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു മിസ് നൈറ്റിംഗേല്‍. അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പഠനമോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ല.

2021ലെ നഴ്‌സ് ദിനത്തിന്റെ മുദ്രാവാക്യം ‘Nures – A voice to lead – A vision for future health care’ എന്നാണ്. നഴ്‌സസ് ദിന വാരാഘോഷത്തോടനുബന്ധിച്ച് ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയം കോവിഡ് മഹാമാരിയും അതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ആരോഗ്യത്തിനും ജീവനും ഉള്ള ഭീഷണി തന്നെയാണ്.

ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിയുടെ ഇരയായി മാറുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാര്‍ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനായി കര്‍മ്മനിരതരാണ്. ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൗത്യത്തില്‍ രോഗികള്‍ക്കൊപ്പം നിന്ന് പോരാടുകയാണ് അവര്‍. ഈ പശ്ചാത്തലത്തില്‍ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദിയര്‍പ്പിക്കുക എന്ന കാര്യം കൂടി കണക്കിലെടുത്തു 2021ലെ നഴ്‌സസ് ദിനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കോവിഡ് മഹാമാരിയെ അടിച്ചുതുരത്താന്‍ ജനങ്ങളുടെ ഒപ്പം നില്‍ക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.