LogoLoginKerala

ശക്തമായ മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട്; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയില് വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് വൈകീട്ട് ആരംഭിച്ച ഇടിയോടു കൂടിയ മഴ രാത്രിയും തുടര്ന്നു. തമ്പാനൂര് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ്, എസ്എസ് കോവില് റോഡ്, റെയില്വേ സ്റ്റേഷന് പരിസരം എന്നിവിടങ്ങളില് വെള്ളക്കെട്ട് രൂക്ഷമാണ്. റെയില്വേ ട്രാക്കിലും വെള്ളം കയറി. ജനങ്ങള് കുറവാണെങ്കിലും വെള്ളം കയറിയ പ്രദേശങ്ങളില് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്. കാസര്ക്കോട് വെള്ളരിക്കുണ്ടിലും കോഴിക്കോട് കക്കയത്തും കനത്ത മഴ കിട്ടി. വരും ദിവസങ്ങളില് സംസ്ഥാനത്ത് അതിശക്തമായ …
 

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരത്ത് വൈകീട്ട് ആരംഭിച്ച ഇടിയോടു കൂടിയ മഴ രാത്രിയും തുടര്‍ന്നു. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ്എസ് കോവില്‍ റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. റെയില്‍വേ ട്രാക്കിലും വെള്ളം കയറി. ജനങ്ങള്‍ കുറവാണെങ്കിലും വെള്ളം കയറിയ പ്രദേശങ്ങളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിശമന സേനാ സംഘം പരിശോധിക്കുന്നുണ്ട്. കാസര്‍ക്കോട് വെള്ളരിക്കുണ്ടിലും കോഴിക്കോട് കക്കയത്തും കനത്ത മഴ കിട്ടി.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.