LogoLoginKerala

വിലകൊടുത്ത് വാങ്ങിയ കോവാക്‌സിന്‍ ആദ്യ ബാച്ച് കേരളത്തിലെത്തി

കൊച്ചി: വിലകൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്സിന് കോവാക്സിന്റെ 1,37,580 ഡോസ് കേരളത്തിലെത്തിച്ചു. ഹൈദരാബാദില് നിന്നാണ് വാക്സിന് കൊച്ചിയിലെത്തിച്ചത്. ആലുവയിലെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലെത്തിച്ച വാക്സിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്ദേശപ്രകാരം വിവിധ ജില്ലകളിലേക്ക് അയക്കും. സര്ക്കാര് വിലകൊടുത്ത് വാങ്ങിയ കോവിഷീല്ഡ് വാക്സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിലെത്തിയിരുന്നു. വില കൊടുത്ത്ു വാങ്ങിയ വാക്സിനുകള് മുന്ഗണന പ്രകാരം വിതരണം ചെയ്യുമെന്ന് സര്ക്കാര് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു കോടി വാക്സിനാണ് സര്ക്കാര് അടുത്ത മൂന്ന് മാസത്തിന് വേണ്ടി വില …
 

കൊച്ചി: വിലകൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്റെ 1,37,580 ഡോസ് കേരളത്തിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്.

ആലുവയിലെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലെത്തിച്ച വാക്‌സിന്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വിവിധ ജില്ലകളിലേക്ക് അയക്കും.

സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിലെത്തിയിരുന്നു. വില കൊടുത്ത്ു വാങ്ങിയ വാക്‌സിനുകള്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു കോടി വാക്‌സിനാണ് സര്‍ക്കാര്‍ അടുത്ത മൂന്ന് മാസത്തിന് വേണ്ടി വില കൊടുത്ത് വാങ്ങുന്നത്. 75 ലക്ഷം ഡോസ് കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇതിന്റെ ആദ്യ ബാച്ചുകളാണ് ഇപ്പോള്‍ കേരളത്തിലെത്തിയിരിക്കുന്നത്.