Breaking NewsLK Special

അദാനി മുതല്‍ കുണ്ടറ ബോംബാക്രമണം വരെ; വിവാദനായകനായ ദല്ലാള്‍ നന്ദകുമാര്‍ ആരാണ്?

തുറമുഖ പദ്ധതിക്കായി അണിയറയില്‍ ചരടുവലിച്ച ടി.ജി നന്ദകുമാര്‍ എന്ന വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് ബോംബാക്രമണ കേസില്‍ മറനീക്കി പുറത്തുവന്നതോടെയാണ് വീണ്ടും ദല്ലാള്‍ നന്ദകുമാര്‍ ചര്‍ച്ചയായി മാറുകയാണ്.

എം.എസ്.ശംഭു

കൊല്ലം: ഇ.എം.സി.സി ഡയറക്ടര്‍ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകള്‍ എത്തിയതോടെയാണ് ദല്ലാള്‍ എന്ന ആ പേര് വീണ്ടും ചര്‍ച്ചയായി മാറുന്നത്. മുന്‍പ് അദാനിപോര്‍ട്ട് വിഷയത്തില്‍വീണ്ടും ചര്‍ച്ചയാകുന്നു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണമാണു ചോദ്യം ചെയ്യാന്‍ കാരണമെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുണ്ടറയിലെ പെട്രോള്‍ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടില്‍ ഷിജു എം.വര്‍ഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയില്‍ ശ്രീകാന്ത്, തിരുവനന്തപുരം സ്വദേശി വിനുകുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിന്റെ പിനാനലെയുള്ള അന്വേഷണത്തിലാണ് ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്.

VS Achuthanandan tells Adani to address LDF fears

വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അണിയറയില്‍ ചരടുവലിച്ച ടി.ജി നന്ദകുമാര്‍ വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് ഇൗക്കേസില്‍ മറനീക്കി പുറത്തുവന്നതോടെയാണ് വീണ്ടും ദല്ലാള്‍ നന്ദകുമാര്‍ ചര്‍ച്ചയായി മാറുകയാണ്. ആരാണ് ഈ ദല്ലാള്‍ നന്ദകുമാര്‍ ആദാനിയുടേ പോലും അടുപ്പക്കാരനായ നന്ദകുമാറ് കേരള രാഷ്ട്രീയത്തില്‍ വിവാദമായ വഴിയാണ് പരിശോധിക്കേണ്ടത്.

വിഴിഞ്ഞം കരാര്‍ കൊടുംപിരി കൊണ്ട് നില്‍ക്കുമ്പോള്‍ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നല്‍കിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നു.2008ല്‍ തന്നെ അദാനിയുമായി അടുപ്പം സുക്ഷിച്ച നന്ദകുമാര്‍. അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാന്‍ അദാനിയെത്തിയപ്പോള്‍ അനുഗമിച്ചത് നന്ദകുമാറായിരുന്നു. അന്നും വിഴിഞ്ഞത്തില്‍ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. എന്നാല്‍ നരേന്ദ്ര മോദിയുടെ അടുപ്പക്കാരനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലാപാട് കടുപ്പിച്ചിരുന്നു.ദുരൂഹരുടെ അറിയാക്കഥകൾ – jbindurajblog

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടപ്പിലാക്കിയ വിഴിഞ്ഞം കരാറില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ ഗൗതം അദാനിയോടൊപ്പം ടി ജി നന്ദകുമാര്‍ എത്തിയപ്പോളാണ് ദല്ലാള്‍ കേരളത്തില്‍ ചര്‍ച്ചയായി മാറിയത്. സുപ്രീം കോടതി വിധികള്‍ പോലും വിലക്കുവാങ്ങാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നയാളാണ് നന്ദകുമാര്‍ എന്ന് മൂളിപ്പാട്ടുകള്‍ എത്തി.ഹൈക്കോടതികളിലും സുപ്രീം കോടതിയിലും നിന്ന് അനുകൂല വിധികള്‍ സമ്പാദിക്കാന്‍ നന്ദകുമാറിന്റെ സഹായം തേടിയിട്ടുള്ളവരില്‍ വി എസ് അച്യുതാനന്ദന്‍ മുതല്‍ പി കെ കുഞ്ഞാലിക്കുട്ടി വരെയുള്ളവര്‍ ഉണ്ടെന്നാണ് ഇതോടെ വാര്‍ത്തകള്‍ പരന്നത്.

ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ സേവനം പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അച്യുതാനന്ദന്റെ വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍ പില്‍ക്കാലത്ത് വാര്‍ത്തകളിലും സി.പി.എമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചു. ലാവ്ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം കൃത്യമായി ആരോപിക്കപ്പെട്ടു.
റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ ടി.ജി നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ പിന്നീട്  അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ സ്ുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.Get your digital copy of India Today Malayalam-October 16, 2013 issue

വി.എസ് അച്യുതാനന്ദന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയ ഇടപാടിന് ഇടനിലക്കാരനായതും നന്ദകുമാറായിരുന്നു. വി.എസിന്റെ ഈ നടപടിയുടെ പേരില്‍ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ ഉണ്ടായി. പാര്‍ട്ടിയുടെ ഔദ്യോഗിക പക്ഷത്തില്‍ നിന്ന് വി.എസിന് കടുത്ത എതിര്‍പ്പ് നേരിടുകയും ചെയ്തു. പക്ഷേ ഇതൊന്നും കൂസാതെ നന്ദകുമാറുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി വി.എസ് മാധ്യമങ്ങളുടെ അപ്രീതി സമ്പാദിച്ചു.

നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പം ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ അന്വേഷണം നടത്തിയെങ്കിലും നന്ദകുമാറിനെ ആര്‍ക്കും ഇതുവരെ തൊടാനായിട്ടില്ല.വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടയിലാണ് നന്ദകുമാര്‍ റിലയന്‍സിനോട് വിടപറഞ്ഞ് ഗൗതം അദാനിയോടൊപ്പം ചേരുന്നത്.ബോംബാക്രമണ കേസ്; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യും | EMCC | Nandakumar | Shiju Varghese | Manorama News

അദാനി ഗ്രൂപ്പിനെ വ്യവഹാരങ്ങളിലും ബിസിനസ് പ്രതിസന്ധികളിലും സഹായിക്കുക എന്ന നയതന്ത്ര ദൗത്യമാണ് നന്ദകുമാറിന് നിറവേറ്റാനുണ്ടായിരുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അദാനി ഗ്രൂപ്പിന്റെ സുവര്‍ണകാലം തുടങ്ങിയപ്പോള്‍ നന്ദകുമാറും അതിന്റെ ഗുണഭോക്താവായി മാറി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ നിര്‍ണായക പങ്ക് ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ അദാനിയും വി.എസ് അച്യുതാനന്ദനും തമ്മില്‍ കൂടിക്കാഴ്ചക്ക് വഴിയൊരുക്കിയതും നന്ദകുമാറായിരുന്നു.

NEWS PAPER BOY !: Mystery Broker - Nandakumar, Data Centre, and Reliance

2012ലെ വിവാദ ഡാറ്റാ സെന്റര്‍ കേസില്‍ നന്ദകുമാര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും തുടര്‍ന്ന് വി.എസുമായുമെല്ലാം നടത്തിയ കൂടിക്കാഴ്ചകള്‍ ഏറെ വിവാദം സൃഷ്ടിച്ചു. ദല്ലാളിനെതിരെ പി.സി ജോര്‍ജ് രംഗത്തെത്തി. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ദല്ലാളിനെ കുടുക്കാനായി മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കി. ഈ കേസിലാണ് പിന്നീട് നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം എത്തിയത്. ഡാറ്റാ സെന്റര്‍ വിവാദത്തിലെ കനല്‍ അവിടെയും തീര്‍ന്നില്ല. വി.എസ് നിയമസഭയില്‍ വായിച്ചത് ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയ കുറിപ്പാണ് എന്ന് പോലും വാര്‍ത്തകള്‍ എത്തി.

അവസാനം ആരോപണം നിരത്തിയത് കുറ്റ്യാടിയിലെ ട്രോന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അനന്യ കുമാരി അലക്‌സാണ്. നാണഷല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന തട്ടിക്കൂട്ട് പാര്‍ട്ടിയുടെ പേരില്‍ മത്സരിച്ച അനന്യ പിന്‍മാറേണ്ടി വന്നത് ദല്ലാള്‍ മൂലമാണെന്ന് പിന്നീട് വെളിപ്പെടുത്തി. നിരന്തരം ഭീഷണികള്‍ ഇയാളില്‍ നിന്ന് വന്നതായി തുറന്നടിച്ചു. ഈ വിവാദങ്ങള്‍ കാര്യമായി നന്ദകുമാറിനെ ഏശിയില്ല. അതിന് മുന്‍പാണ് അടുത്ത ആരോപണം നന്ദകുമാറിന് എതിരെ എത്തിയത്.

Related Articles

Back to top button

buy windows 11 pro test ediyorum