LogoLoginKerala

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടി മാറ്റി

ബംഗളൂരു: മയക്ക് മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജയിലില് കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെച്ച് ബംഗളൂരു ഹൈക്കോടതി. കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏഴ് മാസത്തിലധികം ജയിലില് കിടന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. താന് മയക്ക് മരുന്ന് ഇടപാടിലൂടെ അല്ല പണം സമ്പാദിച്ചതെന്നും തനിക്ക് പച്ചക്കറി ബിസിനസ് നടത്തിയതിലൂടെയാണ് പണം അക്കൗണ്ടില് വന്നതെന്നും ബിനീഷ് വാദിച്ചു. നാട്ടില് ഗുരുതരമായ അവസ്ഥയിലുള്ള …
 

ബംഗളൂരു: മയക്ക് മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിവെച്ച് ബംഗളൂരു ഹൈക്കോടതി. കോടതിയുടെ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഏഴ് മാസത്തിലധികം ജയിലില്‍ കിടന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു.

താന്‍ മയക്ക് മരുന്ന് ഇടപാടിലൂടെ അല്ല പണം സമ്പാദിച്ചതെന്നും തനിക്ക് പച്ചക്കറി ബിസിനസ് നടത്തിയതിലൂടെയാണ് പണം അക്കൗണ്ടില്‍ വന്നതെന്നും ബിനീഷ് വാദിച്ചു. നാട്ടില്‍ ഗുരുതരമായ അവസ്ഥയിലുള്ള പിതാവിനെ കാണാന്‍ പോകാന്‍ അനുവദിക്കണമെന്നും ബിനീഷ് ആവശ്യപ്പെട്ടു. ഇക്കാര്യം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.