LogoLoginKerala

സിംബാവേയില്‍ 16 ഭാര്യമാരും 151 മക്കളുമുള്ള 66കാരന്‍; ഇനിയും വിവാഹം കഴിക്കാന്‍ ഒരുക്കം

151 മക്കള് ആയെങ്കിലും ഇനിയും ഇയാള്ക്ക് വിവാഹം ചെയ്യാന് തന്നെയാണ് താല്പര്യം. വരുന്ന വിന്ററില് താന് 17ാമത്തെ വിവാഹം ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താന് മരിക്കുന്നതിനുമുമ്പ് 100 ഭാര്യമാരും ആയിരം മക്കളും വേണമെന്നാണ് മിഷ്ചെക്കിന്റെ ആഗ്രഹം. സിംബാവേയിലെ 66കാരന്റെ ജീവിതം വളരെ വിചിത്രമാണ്. 16 ഭാര്യമാരുള്ള ഇയാള്ക്ക് അതില് നിന്ന് 151 മക്കളുമുണ്ട്. 16 ഭാര്യമാര്ക്കും ഊഴം തിരിച്ചുള്ള ടൈംടേബിള് നല്കിയാണ് ഇയാള് തന്റെ കുടുംബത്തെ വലുതാക്കി കൊണ്ടുവരുന്നത്. മിഷ്ചെക്ക് ന്യാന്ഡ്രോ എന്ന 66കാരന് 16 ഭാര്യമാരും മക്കളുമുണ്ടെങ്കിലും …
 

151 മക്കള്‍ ആയെങ്കിലും ഇനിയും ഇയാള്‍ക്ക് വിവാഹം ചെയ്യാന്‍ തന്നെയാണ് താല്‍പര്യം. വരുന്ന വിന്ററില്‍ താന്‍ 17ാമത്തെ വിവാഹം ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താന്‍ മരിക്കുന്നതിനുമുമ്പ് 100 ഭാര്യമാരും ആയിരം മക്കളും വേണമെന്നാണ് മിഷ്‌ചെക്കിന്റെ ആഗ്രഹം.

സിംബാവേയിലെ 66കാരന്റെ ജീവിതം വളരെ വിചിത്രമാണ്. 16 ഭാര്യമാരുള്ള ഇയാള്‍ക്ക് അതില്‍ നിന്ന് 151 മക്കളുമുണ്ട്. 16 ഭാര്യമാര്‍ക്കും ഊഴം തിരിച്ചുള്ള ടൈംടേബിള്‍ നല്‍കിയാണ് ഇയാള്‍ തന്റെ കുടുംബത്തെ വലുതാക്കി കൊണ്ടുവരുന്നത്. മിഷ്‌ചെക്ക് ന്യാന്‍ഡ്രോ എന്ന 66കാരന് 16 ഭാര്യമാരും മക്കളുമുണ്ടെങ്കിലും ജോലി ഒന്നുമില്ല. തന്റെ ഭാര്യമാരെ തൃപ്തിപ്പെടുത്തലാണ് തന്റെ മുഴുവന്‍ സമയത്തെയും ജോലി എന്ന് ഇയാള്‍ പറയുന്നു.

151 മക്കള്‍ ആയെങ്കിലും ഇനിയും ഇയാള്‍ക്ക് വിവാഹം ചെയ്യാന്‍ തന്നെയാണ് താല്‍പര്യം. വരുന്ന വിന്ററില്‍ താന്‍ 17ാമത്തെ വിവാഹം ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താന്‍ മരിക്കുന്നതിനുമുമ്പ് 100 ഭാര്യമാരും ആയിരം മക്കളും വേണമെന്നാണ് മിഷ്‌ചെക്കിന്റെ ആഗ്രഹം. പ്രായമായ സ്ത്രീകള്‍ക്ക് തന്നെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നത് കാരണം ചെറുപ്പകാരികളായ യുവതികളെ കല്യാണം കഴിക്കാനാണ് ഇയാള്‍ക്ക് താല്‍പര്യം.

തന്റെ സന്തതികള്‍ നല്‍കുന്ന പണവും സമ്മാനങ്ങളും കൊണ്ട് താന്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും മിഷ്‌ചെക്ക് പറയുന്നു. 1983ലാണ് മിഷ്‌ചെക്ക് ആദ്യമായി വിവാഹം കഴിക്കുന്നത്. പിന്നീട് കുടുംബത്തിന്റെ എണ്ണം കൂടി തുടങ്ങി. തന്റെ മരണം വരെ മക്കളുടെ എണ്ണും ഭാര്യമാരുടെ എണ്ണവും കൂടുമെന്ന് മിഷ്‌ചെക്ക് പറയുന്നു. എല്ലാ ഭാര്യമാരും തന്നില്‍ തൃപ്തരാണെന്നും ഭാര്യമാരില് രണ്ട് പേര്‍ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും അദ്ദേഹം പറയുന്നു.

തന്റെ ഈ വലിയ കുടുംബം ഒരു ഭാരമല്ലെന്നും മറിച്ച് തനിക്ക് ഗുണം ചെയ്യുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്. തന്റെ മക്കള്‍ തനിക്ക് നല്ല രീതിയില്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും മിഷ്‌ചെക്ക് പറയുന്നു. 93 ഹെക്ടറില്‍ കൃഷി നടത്തിയാണ് ജീവിതം. 151 മക്കളില്‍ 100 മക്കള്‍ ജോലി ചെയ്യുമ്പോള്‍ 50 പേര്‍ സ്‌കൂളില്‍ പഠിക്കുകയാണ്. ആറ് പേര്‍ സിംബാവേ നാഷണല്‍ ആര്‍മിയില്‍ ജോലി ചെയ്യുന്നു. രണ്ട് പേര്‍ പോലീസിലാണ്. 11 പേര്‍ മറ്റ് പല രംഗത്തും ജോലി ചെയ്യുന്നു. 13 പെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. 23 ആണ്‍മക്കളും വിവാഹിതരാണ്. അതിലൊരു മകന്‍ പിതാവിന്റെ പാതയില്‍ സഞ്ചരിച്ച് കുടുംബത്തിന്റെ വലിപ്പം കൂട്ടാനുള്ള ശ്രമത്തിലാണ്. ഈ മകന് നിലവില്‍ നാല് ഭാര്യമാരുണ്ട്. മിഷ്‌ചെക്ക് അവസാനമായി വിവാഹം ചെയ്തത് 2015ലാണ്. 2021ല്‍ 17ാം വിവാഹത്തിന് തയ്യാറെടുക്കുകയാണ് മിഷ്‌ചെക്ക്.