LogoLoginKerala

നേതാക്കള്‍ക്കെതിരെയുള്ള പ്രതികരണങ്ങള്‍ അതിരുവിടരുത്; പ്രവര്‍ത്തകരോട് കെ സുധാകരന്‍

കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്വിയുടെ പേരില് പാര്ട്ടി നേതാക്കള്ക്കെതിരെ മോശമായി പ്രതികരിക്കരുതെന്ന് കോണ്ഗ്രസ് നേതാവ് കെ സുധാകരന് എം.പി. തെരഞ്ഞെടുപ്പ് തോല്വിയില് പ്രവര്ത്തകരുടെ വികാരവും വിഷമവും മനസ്സിലാക്കുന്നുവെന്നും എന്നാല് തനിക്ക് വേണ്ടി മറ്റ് നേതാക്കളെ അവഹേളിച്ചുകൊണ്ടുള്ള സ്നേഹം സ്വീകരിക്കാന് തനിക്ക് കഴിയില്ലെന്നും സുധാകരന് പറഞ്ഞു. പാര്ട്ടി തോറ്റു എന്നത് ശരിയാണ്. എന്നാല് സിപിഎമ്മുമായി അത്ര വലിയ വോട്ട് വിഹതത്തില് വ്യത്യാസമില്ലെന്നും ഒരുമയോടെ പ്രവര്ത്തിച്ചാല് തിരിച്ചുവരാന് കഴിയുമെന്നും അദ്ദേഹം പ്രവര്ത്തകരോട് പറഞ്ഞു. കെ കരുണാകരന്റെ കാലത്തെ തിരിച്ചടിയും പിന്നീടുള്ള …
 

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മോശമായി പ്രതികരിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം.പി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രവര്‍ത്തകരുടെ വികാരവും വിഷമവും മനസ്സിലാക്കുന്നുവെന്നും എന്നാല്‍ തനിക്ക് വേണ്ടി മറ്റ് നേതാക്കളെ അവഹേളിച്ചുകൊണ്ടുള്ള സ്‌നേഹം സ്വീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി തോറ്റു എന്നത് ശരിയാണ്.

എന്നാല്‍ സിപിഎമ്മുമായി അത്ര വലിയ വോട്ട് വിഹതത്തില്‍ വ്യത്യാസമില്ലെന്നും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ തിരിച്ചുവരാന്‍ കഴിയുമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. കെ കരുണാകരന്റെ കാലത്തെ തിരിച്ചടിയും പിന്നീടുള്ള തിരിച്ചുവരവുമെല്ലാം ഉള്‍ക്കൊള്ളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ പ്രതികരണം. പ്രവര്‍ത്തകരോട് നെഞ്ചില്‍ തട്ടി രണ്ട് വാക്ക് എന്ന് തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.