LogoLoginKerala

മൃതദേഹങ്ങള്‍ ഒഴുകി നടക്കട്ടെ; മോദിയുടെ കണ്ണില്‍ പുതിയ പാര്‍ലമെന്റ് മാത്രമെന്ന് രാഹുല്‍

ഡല്ഹി: രാജ്യത്ത് കോവിഡ് സ്ഥിതിഗതികള് ഓരോ ദിവസവും മോശമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്ക്കാര് നടത്തുന്ന ഇടപെടലുകള്ക്കോ വാകത്സിനേഷന് യജ്ഞത്തിനോ ഒരു വേഗതയുമില്ല. രാജ്യത്ത് ജനങ്ങള് ചത്ത് വീഴുകയാണ്. മൃതദേഹങ്ങള് പുഴകളിലും നദികളിലും ഒഴുകി നടക്കുമ്പോള് പോലും നമ്മുടെ പ്രധാനമന്ത്രി അതൊന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ കണ്ണിലുള്ളത് ആകെ പുതിയ ഒരു പാര്ലമെന്റ് മന്ദിരം പണിയുന്നത് മാത്രമാണ്. രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്ക്കാറിന്റെ കോവിഡ് പ്രതിരോധത്തെയും കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി വിമര്ശിച്ചത്. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്ശനം. …
 

ഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിതിഗതികള്‍ ഓരോ ദിവസവും മോശമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കോ വാകത്സിനേഷന്‍ യജ്ഞത്തിനോ ഒരു വേഗതയുമില്ല. രാജ്യത്ത് ജനങ്ങള്‍ ചത്ത് വീഴുകയാണ്. മൃതദേഹങ്ങള്‍ പുഴകളിലും നദികളിലും ഒഴുകി നടക്കുമ്പോള്‍ പോലും നമ്മുടെ പ്രധാനമന്ത്രി അതൊന്നും കാണുന്നില്ല. അദ്ദേഹത്തിന്റെ കണ്ണിലുള്ളത് ആകെ പുതിയ ഒരു പാര്‍ലമെന്റ് മന്ദിരം പണിയുന്നത് മാത്രമാണ്. രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രതിരോധത്തെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്.

ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. കോവിഡ് വന്ന് ഇത്രയും നാള്‍ ആയിട്ടും ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ ആണ് രാജ്യം ഭരിക്കുന്നതെന്നും രാഹുല്‍ മുന്‍പ് വിമര്‍ശിച്ചിരുന്നു.’നദികളില്‍ മൃതദേഹങ്ങള്‍ എണ്ണമറ്റ് ഒഴുകി നടക്കുന്നു.ആശുപത്രികളില്‍ മൈലുകള്‍ വരെയുള്ള നീണ്ട നിര. ജീവിക്കാനുള്ള അവകാശം പോലും നഷ്ടപ്പെടുന്നു. പ്രധാനമന്ത്രി സെന്‍ട്രല്‍ വിസ്തയല്ലാതെ മറ്റൊന്നും കാണാന്‍ കഴിയാത്ത തന്റെ കണ്ണട മാറ്റിവെയ്കു’, രാഹുല്‍ ഗാന്ധി കുറിച്ചു.