LogoLoginKerala

ഇസ്രായേലില്‍ റോക്കറ്റ് ആക്രമണം; മലയാളി യുവതി കൊല്ലപ്പെട്ടു

ടെല് അവീവ്: ഇസ്രായേലില് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില് മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കീഴിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്. അഷ്ക ലോണിലാണ് ഹമസ് റോക്കറ്റ് ആക്രമണം നടത്തിയത്. കെയര് ടേക്കര് ജോലി ചെയ്യുന്നതിനായിട്ടാണ് സൗമ്യ ഇസ്രായേലില് എത്തിയത്. സൗമ്യക്ക് ഒപ്പം ഇസ്രായേലി സ്വദേശിനിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായിട്ടാണ് വിവരം.വീട്ടിലേക്ക് വീഡിയോ കോള് ചെയ്യുന്നതിനിടെയാണ് താമസ സ്ഥലത്തെ ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. മൃതദേഹം അഷ്ക ലോണിലെ ബര്സിലായി ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. …
 

ടെല്‍ അവീവ്: ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി ജില്ലയിലെ കീഴിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് (30) ആണ് കൊല്ലപ്പെട്ടത്. അഷ്‌ക ലോണിലാണ് ഹമസ് റോക്കറ്റ് ആക്രമണം നടത്തിയത്. കെയര്‍ ടേക്കര്‍ ജോലി ചെയ്യുന്നതിനായിട്ടാണ് സൗമ്യ ഇസ്രായേലില്‍ എത്തിയത്.

സൗമ്യക്ക് ഒപ്പം ഇസ്രായേലി സ്വദേശിനിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായിട്ടാണ് വിവരം.വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് താമസ സ്ഥലത്തെ ജനലിലൂടെ റോക്കറ്റ് റൂമിലേക്ക് പതിച്ചത്. മൃതദേഹം അഷ്‌ക ലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അക്രമം ഉണ്ടായ സമയത്ത് ഇവര്‍ക്ക് സുരക്ഷിതരാകാനുള്ള സമയം ലഭിച്ചില്ലെന്നാണ് വിവരം.