LogoLoginKerala

ഓക്‌സിജന്‍ കിട്ടാതെ 26 രോഗികള്‍ മരിച്ചു; ദുരന്തം ഗോവ മെഡിക്കല്‍ കോളേജില്‍

പനാജി: കോവിഡ് പ്രതിസന്ധിക്കൊപ്പം രാജ്യത്ത് ഓക്സിജന് കിട്ടാതെയുള്ള രോഗികളുടെ മരണങ്ങളും അവസാനിക്കുന്നില്ല. ഗോവ മെഡിക്കല് കോളേജില് നാല് മണിക്കൂറിനിടെ ഓക്സിജന് കിട്ടാതെ പിടഞ്ഞ് മരിച്ചത് 26 രോഗികളാണ്. സംഭവത്തില് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഗോവ ആരോഗ്യ വിഭാഗം ഇപ്പോള്. ആശുപത്രിയില് ഓക്സിജന് ക്ഷാമം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച ശേഷം ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ സംഭവത്തില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ടു.ഓക്സിജന് സമയത്ത് ലഭ്യമല്ലാതെ വന്നത് രോഗികള്ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ആശുപത്രി സന്ദര്ശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു.
 

പനാജി: കോവിഡ് പ്രതിസന്ധിക്കൊപ്പം രാജ്യത്ത് ഓക്‌സിജന്‍ കിട്ടാതെയുള്ള രോഗികളുടെ മരണങ്ങളും അവസാനിക്കുന്നില്ല. ഗോവ മെഡിക്കല്‍ കോളേജില്‍ നാല് മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചത് 26 രോഗികളാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഗോവ ആരോഗ്യ വിഭാഗം ഇപ്പോള്‍.

ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച ശേഷം ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണേ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.ഓക്സിജന്‍ സമയത്ത് ലഭ്യമല്ലാതെ വന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായാണ് മനസ്സിലാക്കുന്നതെന്ന് ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു.