LogoLoginKerala

കോവിഡ് വ്യാപനം: തെലങ്കാനയിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു

ഹൈദരാബാദ്: കോവിഡ് കേസുകള് ഗണ്യമായി വര്ധിക്കുന്ന പശ്ചാത്തലത്തില് ലോക്ക് ഡൗണ് പ്രഖ്യാപിച്ച് ദക്ഷിണേന്ത്യന് സംസ്ഥാനമായ തെലങ്കാനയും. ഈ മാസം 22 വരെയാണ് സംസ്ഥാനം സമ്പൂര്ണ്ണമായി അടച്ചിടാന് തീരുമാനിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് മാത്രമാണ് തെന്നിന്ത്യന് സംസ്ഥാനങ്ങളില് ഇനി ലോക്ക് ഡൗണ് പ്രഖ്യാപിക്കാനുള്ളത്. കേരളം, തമിഴ്നാട്, കര്ണ്ണാടക എന്നീ സംസ്ഥാനങ്ങള് നേരത്തെ തന്നെ അടച്ചിടാന് തീരുമാനിച്ചിരുന്നു. ദിവസവും രാവിലെ ആറു മുതല് 10 വരെ എല്ലാ പ്രവര്ത്തനങ്ങള്ക്കും ഇളവ് അനുവദിക്കും. അതിനു ശേഷം അവശ്യ സേവനങ്ങള് മാത്രമേ അനുവദിക്കുകയുള്ളുയെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ …
 

ഹൈദരാബാദ്: കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയും. ഈ മാസം 22 വരെയാണ് സംസ്ഥാനം സമ്പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ് മാത്രമാണ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇനി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ളത്. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.

ദിവസവും രാവിലെ ആറു മുതല്‍ 10 വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് അനുവദിക്കും. അതിനു ശേഷം അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുയെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.