
ദേവപ്രയാഗ്: ഉത്തരാഘണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. നിരവധി കെട്ടിടങ്ങള്‍ക്കാണ് അപകടത്തില്‍ കേട്പാട് സംഭവിച്ചത്. ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ക്ക് കേട്പാട് സംബവിച്ചെങ്കിലും ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ഇല്ല.
സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. വീടുകള്‍ക്കും കടകള്‍ക്കം വ്യാപാര സ്ഥാപനങ്ങള്‍ക്കും കേട് സംഭവിച്ചു.