LogoLoginKerala

തദ്ദേശ തിരഞ്ഞെടുപ്പ്; 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ജനപക്ഷം

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം ഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്ജിന്റെ കേരള ജനപക്ഷം. തന്റെ മണ്ഡലത്തിന്റെ പൂഞ്ഞാര് തെക്കേകര, തിടനാട്, ഈരാറ്റുപേട്ട നഗരസഭ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില് മത്സരിക്കുന്നവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഡിസംബര് എട്ടുമുതല് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഡിസംബര് എട്ട്, പത്ത്, 14 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നടക്കുക. ഡിസംബര് 10ലെ രണ്ടാംഘട്ട വോട്ടെടുപ്പ് കോട്ടയം, എറണാകുളം തൃശ്ശൂര് പാലക്കാട്, …
 

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജിന്റെ കേരള ജനപക്ഷം. തന്റെ മണ്ഡലത്തിന്റെ പൂഞ്ഞാര്‍ തെക്കേകര, തിടനാട്, ഈരാറ്റുപേട്ട നഗരസഭ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

ഡിസംബര്‍ എട്ടുമുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ട്, പത്ത്, 14 എന്നീ തിയതികളിലാണ് വോട്ടെടുപ്പ്.

ആദ്യഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട,ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് നടക്കുക.

ഡിസംബര്‍ 10ലെ രണ്ടാംഘട്ട വോട്ടെടുപ്പ് കോട്ടയം, എറണാകുളം തൃശ്ശൂര്‍ പാലക്കാട്, വയനാട് ജില്ലകളിലായി നടക്കും.

മൂന്നാംഘട്ടം ഡിസംബര്‍ 14 ന് മലപ്പുറം കോഴിക്കോട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായും നടക്കും.

രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.

തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് പിസി ജോര്‍ജിന്റെ ജനപക്ഷം

തദ്ദേശ തിരഞ്ഞെടുപ്പ്;  50 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്  ജനപക്ഷം