LogoLoginKerala

ബംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം കച്ചവട, ബിനാമി ഇടപാടുകളിലേക്ക്

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. നിലവിൽ എന്ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. കേസില് നേരത്തെ അറസ്റ്റിലായിരുന്ന അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ബിനീഷിനെ കസ്റ്റഡിയില് എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കുംമെന്നാണ് സൂചനകൾ. കഴിഞ്ഞ എട്ട് ദിവസമായി ബിനീഷ് ഇഡി കസ്റ്റഡിയിലാണ്. ഇഡി സോണല് ഓഫീസിലാണ് ചോദ്യം ചെയ്യല് നടക്കുന്നത്. ബിനീഷിന്റെ ബിനാമി ഇടപാട് സമ്പന്ധിച്ച വിവരങ്ങളും അന്വേഷിച്ച് വരുകയാണ്. വെള്ളിയാഴ്ച്ചത്തെ …
 

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. നിലവിൽ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ബിനീഷ്. കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി ബിനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടേക്കുംമെന്നാണ് സൂചനകൾ.

കഴിഞ്ഞ എട്ട് ദിവസമായി ബിനീഷ് ഇഡി കസ്റ്റഡിയിലാണ്. ഇഡി സോണല്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ബിനീഷിന്റെ ബിനാമി ഇടപാട് സമ്പന്ധിച്ച വിവരങ്ങളും അന്വേഷിച്ച് വരുകയാണ്. വെള്ളിയാഴ്ച്ചത്തെ ചോദ്യം ചെയ്യല്‍ രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് നീണ്ടുനിന്നത്. ശനിയാഴ്ച്ച വൈകുന്നേരം മൂന്നുമണിവരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.

ബിനാമി ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിനീഷിന്റെ തിരുവനന്തപുരത്തുള്ള വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുല്‍ ലത്തീഫ്, 2015ല്‍ മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. എല്ലാവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാണമെന്നും ഇഡി ആവശ്യമുന്നയിച്ചേക്കും.

ബംഗളൂരുവിലെ ബിനീഷിന്റെ ബിനാമി ഇടപാടുകള്‍ സമ്പന്ധിച്ച് ഇഡി അന്വേഷണം നടത്തിവരികയാണ്. അനൂപിന്റെ കച്ചവടങ്ങളെ സമ്പന്ധിച്ച വിവരങ്ങളും അതില്‍ ബിനീഷ് കോടിയേരിയുടെ ബന്ധങ്ങളെ കുറിച്ചും അന്വേഷണം തുടരുകയാണ്. അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ ഹോട്ടൽ ബിസിനസ്സ്, കല്യാണ്‍ നഗറിലെ റോയല്‍ സ്യൂട്ട് അപ്പാര്‍ട്ട്‌മെന്റ് എന്നിവയിലെ പങ്കാളികളെക്കുറിച്ചും അന്വേഷണം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്.