LogoLoginKerala

ബിലീവേഴ്‌സ് ചർച്ച് റെയ്‌ഡ്‌: 13 കോടിയുടെ കള്ളപ്പണം; 2 കോടി നിരോധിച്ച നോട്ടുകള്‍

ബിലീവേഴ്സ് ചര്ച്ച് ആസ്ഥാനത്ത് നടന്ന റെയിഡില് പതിമൂന്ന് കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ഇൻകം ടാക്സ്. വെള്ളിയാഴ്ച്ച നടന്ന റെയ്ഡില് രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും തിരുവല്ല സഭാ ആസ്ഥാനത്ത് നിന്നും കണ്ടെടുത്തു. ജീവകാരുണ്യങ്ങളുടെ പേരില് 30ലേറെ ട്രസ്റ്റുകള് രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുള്ളതായാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. എന്നാല് സഭയുടെ മറവില് നടന്ന വന്കിട റിയല് എസ്റ്റേറ്റ് ഇടപാടുകള്ക്കും അനുബന്ധ പ്രവര്ത്തനങ്ങള്ക്കുമായി ഈ തുക വകമാറ്റിയതായാണ് ഉദ്യോഗസ്ഥര് പറയുന്നത്. …
 

ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് നടന്ന റെയിഡില്‍ പതിമൂന്ന് കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ഇൻകം ടാക്സ്. വെള്ളിയാഴ്ച്ച നടന്ന റെയ്ഡില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും തിരുവല്ല സഭാ ആസ്ഥാനത്ത് നിന്നും കണ്ടെടുത്തു.

ജീവകാരുണ്യങ്ങളുടെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്‌സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുള്ളതായാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഈ തുക വകമാറ്റിയതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വിശദമായ പരിശോധനയ്ക്കായി കേന്ദ്ര ഏജന്‍സികളെ ഇതിലേക്ക് ഉള്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. സഭാ ആസ്ഥാനത്ത് കൂടുതല്‍ സംഭാവനകള്‍ എത്തിക്കുക, നികുതി നിയമങ്ങളെ മറികടക്കുക എന്നിവയ്ക്കായി ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയാണ് ഇടപാടുകള്‍ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.