LogoLoginKerala

ശിവശങ്കറും സ്വപ്‌നയും കൈപ്പറ്റിയത് 30 കോടി; അനില്‍ അക്കര

ലൈഫ് മിഷനില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറിയും സ്വര്ണ്ണക്കടത്ത് കേസില് അറസ്റ്റിലായ എം ശിവശങ്കറും രണ്ടാം പ്രതി സ്വപ്ന സുരേഷും 30 കോടി രൂപ കമ്മീഷന് പറ്റിയെന്ന് എംഎൽഎ അനില് അക്കര. വിഷയത്തിലെ ഇഡിയുടെ കണ്ടെത്തലുകള് അട്ടിമറിക്കാനാണ് നിയമസഭ എത്തിക്സ് കമ്മിറ്റിയുടെ ശ്രമമെന്നും അനില് അക്കര പറഞ്ഞു. കരാര് ഉറപ്പിച്ചിരിക്കുന്ന കമ്പനികള് ഹൈദരാബാദിലെ പെന്നാര് ഇന്ഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇന്ഡസ്ട്രീസ് എന്നിവയാണ്. 22 ശതമാനം കമ്മീഷനാണ് ഇതിനായി ഉറപ്പിച്ചിരുന്നെന്നും. 100 കോടി കമ്മിഷനില് ആദ്യ ഗഡുവായ 30 …
 

ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ എം ശിവശങ്കറും രണ്ടാം പ്രതി സ്വപ്‌ന സുരേഷും 30 കോടി രൂപ കമ്മീഷന്‍ പറ്റിയെന്ന് എംഎൽഎ അനില്‍ അക്കര.

വിഷയത്തിലെ ഇഡിയുടെ കണ്ടെത്തലുകള്‍ അട്ടിമറിക്കാനാണ് നിയമസഭ എത്തിക്‌സ് കമ്മിറ്റിയുടെ ശ്രമമെന്നും അനില്‍ അക്കര പറഞ്ഞു. കരാര്‍ ഉറപ്പിച്ചിരിക്കുന്ന കമ്പനികള്‍ ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ്, അഹമ്മദാബാദിലെ മിസ്തുബിഷി ഇന്‍ഡസ്ട്രീസ് എന്നിവയാണ്. 22 ശതമാനം കമ്മീഷനാണ് ഇതിനായി ഉറപ്പിച്ചിരുന്നെന്നും. 100 കോടി കമ്മിഷനില്‍ ആദ്യ ഗഡുവായ 30 കോടി വിദേശത്തുവെച്ച് ശിവശങ്കറിനും സ്വപ്നയ്ക്കും കൈമാറിയെന്നും അനില്‍ അക്കര പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും അത് അന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.