LogoLoginKerala

ബൈഡന്‍ വിജയത്തിലേക്ക്

അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലസൂചിക അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള് ഡെമോക്രാറ്റിക് സ്ഥാനാര്ത്ഥി ജോ ബൈഡന് വിജയത്തിലേക്ക് നീങ്ങുന്നു. ജോര്ജിയ, നവാഡ, പെന്സില്വേനിയ എന്നീ നിര്ണായക സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇത്തവണ തപാല്, മുന്കൂര് വോട്ടുകള് കൂടുതലായതിനാലാണ് വോട്ടെണ്ണല് വൈകുന്നത്. അതേസമയം വിജയത്തിന്റെ പാതയിലേക്കാണെന്ന ബൈഡന്റെ അവകാശവാദത്തിനെതിരെ ട്രംപ് രംഗത്തെത്തി. താന്റെ വിജയസാധ്യത ഇപ്പോഴും തള്ളിക്കളയാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അര്ദ്ധരാത്രി വൈറ്റ് ഹൗസില് വാര്ത്താസമ്മേളനം നടത്തിയ ശേഷം ട്രംപ് ഇതുവരെ പൊതുവേദികളില് പ്രത്യക്ഷപ്പെട്ടിട്ടില്ല. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. …
 

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലസൂചിക അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് നീങ്ങുന്നു. ജോര്‍ജിയ, നവാഡ, പെന്‍സില്‍വേനിയ എന്നീ നിര്‍ണായക സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഇത്തവണ തപാല്‍, മുന്‍കൂര്‍ വോട്ടുകള്‍ കൂടുതലായതിനാലാണ് വോട്ടെണ്ണല്‍ വൈകുന്നത്.

അതേസമയം വിജയത്തിന്റെ പാതയിലേക്കാണെന്ന ബൈഡന്റെ അവകാശവാദത്തിനെതിരെ ട്രംപ് രംഗത്തെത്തി. താന്റെ വിജയസാധ്യത ഇപ്പോഴും തള്ളിക്കളയാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനം നടത്തിയ ശേഷം ട്രംപ് ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിക്കുന്നത്.

വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്നും അതിനെതിരെ നിയമനടപടികള്‍ ആരംഭിച്ചെന്നും ട്രംപ് അറിയിച്ചു. തെരഞ്ഞെടുപ്പ് നടന്ന ദിവസം രാത്രിയില്‍ നിര്‍ണായ സംസ്ഥാനങ്ങളില്‍ തനിക്ക് ലീഡ് ഉണ്ടായിരുന്നെന്നും അടുത്തദിവസം അത് അപ്രത്യക്ഷമായെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരു പക്ഷെ, ലീഡ് നില പഴയത് പോലെ ആകുമെന്നും ട്വീറ്റില്‍ പറയുന്നു.