LogoLoginKerala

ഇനി വാട്ട്‌സ് ആപ്പ് വഴി പണമയക്കാം; പുതിയ സേവനത്തിന് രാജ്യത്ത് അനുമതി

ഇനി വാട്ട്സ് ആപ്പ് വഴി പണമയക്കാം. ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ് ആപ്പ് എത്തുന്നു. നാഷണല് പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ അനുമതി നേടിയാണ് ‘വാട്ട്സ് ആപ്പ് പേ’ അവതരിപ്പിക്കുന്നത്. രണ്ട് വര്ഷമായി പത്തുലക്ഷത്തിലധികം ഉപഭോക്താക്കളില് നടത്തിയ പരീക്ഷണങ്ങള് വിജയിച്ചതിനാലാണ് രാജ്യാന്തര തലത്തില് സേവനം സജീവമാക്കാന് തീരുമാനിച്ചത്. യുപിഐ അടിസ്ഥാനത്തിലാണ് പ്രവര്ത്തനമെന്നത് കൂടുതല് സ്വകാര്യതയും ഉറപ്പുവരുത്തുന്നു. ഇത് വളരെ നാളുകളായി നടത്തിവരുന്ന പരീക്ഷണമാണെന്നും വിജയിച്ചതില് സന്തോഷമുണ്ടെന്നും കമ്പനി സിഇഒ മാര്ക്ക് സക്കര്ബര്ഗ് വ്യക്തമാക്കി. വരും കാലത്ത് …
 

ഇനി വാട്ട്‌സ് ആപ്പ് വഴി പണമയക്കാം. ഏറെ നാളുകളായി കാത്തിരുന്ന ഫീച്ചറുമായി വാട്ട്‌സ് ആപ്പ് എത്തുന്നു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി നേടിയാണ് ‘വാട്ട്‌സ് ആപ്പ് പേ’ അവതരിപ്പിക്കുന്നത്.

രണ്ട് വര്‍ഷമായി പത്തുലക്ഷത്തിലധികം ഉപഭോക്താക്കളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വിജയിച്ചതിനാലാണ് രാജ്യാന്തര തലത്തില്‍ സേവനം സജീവമാക്കാന്‍ തീരുമാനിച്ചത്. യുപിഐ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനമെന്നത് കൂടുതല്‍ സ്വകാര്യതയും ഉറപ്പുവരുത്തുന്നു.

ഇത് വളരെ നാളുകളായി നടത്തിവരുന്ന പരീക്ഷണമാണെന്നും വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. വരും കാലത്ത് ഡിജിറ്റല്‍ മേഖലയിലേക്ക് ഇന്ത്യ കടക്കുന്നത് വന്‍കിട കമ്പനികള്‍ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യയിലെ ചെറുകിട വ്യവസായം സ്മാര്‍ട്ടാക്കുന്നതിലൂടെ വമ്പന്‍ സാമ്പത്തിക വളര്‍ച്ചയാണ് രാജ്യത്തിന് കൈവരാന്‍ പോകുന്നത്.

ആദ്യപടിയായി ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിയോ പേയ്‌മെന്റ് ബാങ്ക് എന്നിവയുമായാണ് വാട്ട്‌സ് ആപ്പ് കൈ കോര്‍ക്കുന്നത്. വാട്ട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ സേവനം സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കാന്‍ സാധിക്കും. ആ൯ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റഫോമുകളിൽ ഒരുപോലെ ഫീച്ചർ പ്രവർത്തിക്കും.