LogoLoginKerala

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ

വിജയ് സേതുപതി നായകനായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. വിജയ് സേതുപതിയും നിത്യാ മേനനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതയായ ഇന്ദു വി. എസ് എന്ന സംവിധായികയുടെ ആദ്യ ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരായി എത്തുന്നത്. 19 (1) (a) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ഇന്ദു തന്നെയാണ്. ഇന്ദ്രന്സ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര് കഴിഞ്ഞ ദിവസം പുറത്ത് …
 

വിജയ് സേതുപതി നായകനായി എത്തുന്ന മലയാള സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. വിജയ് സേതുപതിയും നിത്യാ മേനനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

നവാഗതയായ ഇന്ദു വി. എസ്‌ എന്ന സംവിധായികയുടെ ആദ്യ ചിത്രത്തിലാണ് ഇരുവരും നായികാ നായകന്മാരായി എത്തുന്നത്. 19 (1) (a) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും ഇന്ദു തന്നെയാണ്‌.

ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിജയ് സേതുപതി വീണ്ടും മലയാളത്തിൽ