LogoLoginKerala

കൊടും വിഷമുള്ള അണലിയെ ചവിട്ടി; വൈക്കം മേൽശാന്തിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ

വൈക്കം: അതിരാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോൾ കുളത്തിന് സമീപത്തുവെച്ച് അണലിയെ ചവിട്ടിയ മേൽശാന്തി അത്ഭുതകരമായി രക്ഷപെട്ടു. ഡി. ശ്രീധരൻ നമ്പൂതിരിയാണ് പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത്. പുലർച്ചെ ശ്രീകോവിൽ തുറക്കാനായി എത്തിയ അദ്ദേഹം കുളി കഴിഞ്ഞ് കിഴക്കേ ക്ഷേത്രക്കുളത്തിന്റെ പടി കയറി വരുമ്പോഴാണ് പാമ്പിനെ ചവിട്ടിയത്. തിരിച്ച് ഉപദ്രവിക്കാൻ മുതിരാതെ പാമ്പ് തെക്കേപ്പുരയിലെ തിണ്ണയിലെ പലകയുടെ അടിയിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു. പെട്ടെന്ന് തന്നെ കോട്ടയം വനം വകുപ്പിലും പോലീസിലും വിവരമറിയിച്ചു . എസ്.ഐ. ബാബു ജോസഫിന്റെ നേതൃത്വത്തിൽ പോലീസുകാർ ക്ഷേത്രത്തിലെത്തി. അൽപ്പസമയം …
 

വൈക്കം: അതിരാവിലെ ക്ഷേത്രം തുറക്കാനെത്തിയപ്പോൾ കുളത്തിന് സമീപത്തുവെച്ച് അണലിയെ ചവിട്ടിയ മേൽശാന്തി അത്ഭുതകരമായി രക്ഷപെട്ടു. ഡി. ശ്രീധരൻ നമ്പൂതിരിയാണ് പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത്.

പുലർച്ചെ ശ്രീകോവിൽ തുറക്കാനായി എത്തിയ അദ്ദേഹം കുളി കഴിഞ്ഞ് കിഴക്കേ ക്ഷേത്രക്കുളത്തിന്റെ പടി കയറി വരുമ്പോഴാണ് പാമ്പിനെ ചവിട്ടിയത്. തിരിച്ച് ഉപദ്രവിക്കാൻ മുതിരാതെ പാമ്പ് തെക്കേപ്പുരയിലെ തിണ്ണയിലെ പലകയുടെ അടിയിലേക്ക് ഇഴഞ്ഞു കയറുകയായിരുന്നു.

പെട്ടെന്ന് തന്നെ കോട്ടയം വനം വകുപ്പിലും പോലീസിലും വിവരമറിയിച്ചു . എസ്.ഐ. ബാബു ജോസഫിന്റെ നേതൃത്വത്തിൽ പോലീസുകാർ ക്ഷേത്രത്തിലെത്തി. അൽപ്പസമയം കഴിഞ്ഞ് കോട്ടയം വനം വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി അണലിയാണെന്ന് തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. അഞ്ചടി നീളവും രണ്ടരക്കിലോയിലധികം തൂക്കവുമുണ്ട് പിടികൂടിയ അണലിക്ക്

പാമ്പിന്റെ കടിഏൽക്കാതിരുന്നത് മേൽശാന്തിയുടെ ഭാഗ്യമാണെന്ന് പാമ്പിനെ തുണിസഞ്ചിയിൽ കുരുക്കിയ ഫോറസ്റ്റ് വാച്ചർ കെ.എ.അഭീഷ് പറയുന്നു.