LogoLoginKerala

സണ്ണി ലിയോണിന്റെ വോട്ട് ആർക്ക്; ട്രംപിനോ? ബൈഡനോ?

ലോകം മുഴുവൻ അമേരിക്കന് പ്രസിഡണ്ട് ആരാകും എന്ന് ഉറ്റുനോക്കുമ്പോള് അമേരിക്കൻ വോട്ടറും ബോളിവുഡ് താരവുമായ സണ്ണി ലിയോണും അക്ഷമയോടെ കാത്തിരിക്കുകയാണ്. ‘ദ സസ്പെന്സ് ഈസ് കില്ലിംഗ് മീ’ എന്നാണ് താരം ഇന്സ്റ്റഗ്രാമില് കുറിച്ചത്. വോട്ടെടുപ്പ് ദിവസം ‘ഞാന് വോട്ട് ചെയ്തു, നിങ്ങളോ’? എന്ന് ചോദിച്ച് ഭര്ത്താവ് ഡാനിയേലുമൊത്തുള്ള ചിത്രം ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തിരുന്നു. ആറുമാസമായി അമേരിക്കയിലായിരുന്ന സണ്ണിലിയോണ് കഴിഞ്ഞദിവസമാണ് മുംബൈയില് തിരിച്ചെത്തിയത്. കുട്ടികള്ക്കും കുടുംബത്തിനും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ കഴിഞ്ഞ മേയിലാണ് സണ്ണിലിയോണും കുടുംബവും അമേരിക്കയ്ക്ക് പറന്നത്. …
 

ലോകം മുഴുവൻ അമേരിക്കന്‍ പ്രസിഡണ്ട് ആരാകും എന്ന് ഉറ്റുനോക്കുമ്പോള്‍ അമേരിക്കൻ വോട്ടറും ബോളിവുഡ് താരവുമായ സണ്ണി ലിയോണും അക്ഷമയോടെ കാത്തിരിക്കുകയാണ്.

‘ദ സസ്‌പെന്‍സ് ഈസ് കില്ലിംഗ് മീ’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വോട്ടെടുപ്പ് ദിവസം ‘ഞാന്‍ വോട്ട് ചെയ്തു, നിങ്ങളോ’? എന്ന് ചോദിച്ച് ഭര്‍ത്താവ് ഡാനിയേലുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആറുമാസമായി അമേരിക്കയിലായിരുന്ന സണ്ണിലിയോണ്‍ കഴിഞ്ഞദിവസമാണ് മുംബൈയില്‍ തിരിച്ചെത്തിയത്.

കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം അവധിക്കാലം ആഘോഷിക്കാൻ കഴിഞ്ഞ മേയിലാണ്‌ സണ്ണിലിയോണും കുടുംബവും അമേരിക്കയ്ക്ക് പറന്നത്. മുംബൈയില്‍ തിരിച്ചിറങ്ങുന്നതിന്റെ സന്തോഷവും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. “ആറ് മാസത്തിന് ശേഷം വീട്ടിലേക്ക്” എന്നാണ് വിമാനത്തിലിരിക്കുന്ന ചിത്രത്തിന് അടിക്കുറുപ്പെഴുതിയത്.