LogoLoginKerala

ഇവിടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമില്ലേ? സംവിധായകൻ കെ.എൻ ബൈജു

മായക്കൊട്ടാരം എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ കെ.എൻ ബെെജു രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജ് ലൈവിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. ബൈജു സംവിധാന ചെയ്യുന്ന മായക്കൊട്ടാരം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നതിനെ തുടർന്ന് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. റിയാസ് ഖാനാണ് ചിത്രത്തിലെ നായകൻ. ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കാനാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സംവിധായകൻ പ്രതികരണവുമായി എത്തിയത്. ‘ഞാൻ …
 

മായക്കൊട്ടാരം എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ കെ.എൻ ബെെജു രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജ് ലൈവിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്.

ബൈജു സംവിധാന ചെയ്യുന്ന മായക്കൊട്ടാരം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നതിനെ തുടർന്ന് സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായിരുന്നു. റിയാസ് ഖാനാണ് ചിത്രത്തിലെ നായകൻ. ചാരിറ്റി പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കാനാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സംവിധായകൻ പ്രതികരണവുമായി എത്തിയത്.

‘ഞാൻ ഒരു പ്രത്യേക വ്യക്തിയെ ഉന്നം വച്ച് ചെയ്തതല്ല. എന്റെ സിനിമയിലെ ഒരു കഥാപാത്രമാണ് സുരേഷ് കോടാലിപ്പറമ്പൻ. അദ്ദേഹം ചാരിറ്റിയുമായി ന‌‌ടക്കുമ്പോൾഉണ്ട‌ാകുന്ന പ്രശ്നങ്ങളും രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിൽ‍ അവതരിപ്പിക്കുന്നത്. അല്ലാതെ ഒരു വ്യക്തിയെ ട്രോളുക, മനസ്സു വിഷമിപ്പിക്കുക എന്ന ഉദ്ദേശമൊന്നുമില്ല’

ഫിറോസ് കുന്നുംപറമ്പിലിനെ തേജോവധം ചെയ്യേണ്ട ആവശ്യം ഞങ്ങൾക്കില്ല. ദേവ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. കഥാപാത്രത്തിന്റെ പേര് അബന്ധവശാൽ സുരേഷ് കോടാലിപ്പറമ്പൻ എന്നായിപ്പോയി. ഞാനാണ് സിനിമ സംവിധാനം ചെയ്യുന്നത്.എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ?

ചിലർ പറയുന്നത് കേട്ടു ഞാൻ നിലം പരിശായ രണ്ടു മലയാള ചിത്രങ്ങളുടെ സംവിധായകനാണെന്ന്. ഞാൻ ഇന്നേവരെ ഒരു മലയാള സിനിമപോലും സംവിധാനം ചെയ്തിട്ടില്ല. ഒരു സിനിമ ചെയ്തത് തമിഴിലാണ്. അതും രജനികാന്തിന്റെ ലിംഗയ്ക്കൊപ്പം റിലീസ് ചെയ്ത സിനിമ.

സൂപ്പർസ്റ്റാർ സിനിമയോട് മത്സരിക്കാൻ 125 തിയേറ്ററുകളിൽ ആ പടം റിലീസ് ചെയ്തു. അത് പരാജയപ്പെട്ട സിനിമയായിരുന്നില്ല. ഒരിക്കൽ കൂടി പറയുന്നു. ഞാൻ ആരെയും പരിഹസിക്കുന്നില്ല. പാവങ്ങളെ സഹായിക്കുന്ന ഒരാളെ അങ്ങനെ പറയേണ്ട ആവശ്യം എനിക്കില്ല’ കെ.എൻ ബെെജു വ്യക്തമാക്കി.

ബൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

https://www.facebook.com/directorknbaiju/videos/1796864100483115

ഇവിടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമില്ലേ? സംവിധായകൻ കെ.എൻ ബൈജു