LogoLoginKerala

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികൾക്കും വോട്ടുചെയ്യാം; ക്രമീകരണങ്ങൾ അറിയാം

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. ഇവർക്ക് പോസ്റ്റൽ വോട്ടിനു സൗകര്യമുണ്ടായിരിക്കും. പോളിങിനു 3 ദിവസം മുൻപ് അപേക്ഷിക്കണം. തപാൽ വഴിയോ നേരിട്ടോ ബാലറ്റ് എത്തിക്കും. പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനാകുമോ എന്ന് കാര്യവും പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രചാരത്തിനിടെ സ്ഥാനാർഥി കോവിഡ് പോസ്റ്റിവായാൽ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും …
 

സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വോട്ട് ചെയ്യാൻ അവസരമുണ്ടാകും. ഇവർക്ക് പോസ്റ്റൽ വോട്ടിനു സൗകര്യമുണ്ടായിരിക്കും.

പോളിങിനു 3 ദിവസം മുൻപ് അപേക്ഷിക്കണം. തപാൽ വഴിയോ നേരിട്ടോ ബാലറ്റ് എത്തിക്കും. പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനാകുമോ എന്ന് കാര്യവും പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

പ്രചാരത്തിനിടെ സ്ഥാനാർഥി കോവിഡ് പോസ്റ്റിവായാൽ സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും തിരഞ്ഞെടുപ്പ് നടക്കുക. പോളിങ് സ്റ്റേഷനുകളിൽ സാനിറ്റൈസർ ആവശ്യം. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ ശാരീരിക അകലം എന്നിവ നിർബന്ധമാണ്.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 8, 10, 14 തീയതികളില്‍ നടക്കും. കോവിഡ് പശ്ചാത്തലത്തിൽ 3 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.