LogoLoginKerala

ബാൽക്കണിയിൽ നിന്നും വീണ് പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം

മൂവാറ്റുപുഴ: വീടിന്റെ ബാൽക്കണിയിൽ നിന്നും തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. പേഴയ്ക്കാപ്പിള്ളി സ്കൂൾപ്പടി കോട്ടേപ്പറമ്പിൽ മുസഹിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഒന്നാം നിലയിലുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന ശേഷം ബാൽക്കണിയിൽ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
 

മൂവാറ്റുപുഴ: വീടിന്റെ ബാൽക്കണിയിൽ നിന്നും തെറിച്ച് വീണ് പിഞ്ചുകുഞ്ഞിന് ദാരുണ അന്ത്യം. പേഴയ്ക്കാപ്പിള്ളി സ്‌കൂൾപ്പടി കോട്ടേപ്പറമ്പിൽ മുസഹിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ഒന്നാം നിലയിലുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന ശേഷം ബാൽക്കണിയിൽ എത്തി മുറ്റത്തേക്ക് വീഴുകയായിരുന്നു. ബാൽക്കണിയിലെ ഹാൻഡ് റെയിലിൽ ഒരു കമ്പി ഇളകിപ്പോയിരുന്നു. ഇതിലൂടെയാണ് കുഞ്ഞ് താഴെ വീണത്. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു.