LogoLoginKerala

കോഴിക്കോട് ആറു വയസുകാരിയെ പീഡിപ്പിച്ചു; അയൽവാസി അറസ്റ്റിൽ

കോഴിക്കോട് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുട്ടിയുടെ അയൽവാസിയും പിതാവിന്റെ സുഹൃത്തുമായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ അച്ഛനും സുഹൃത്തും മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കി. തുടർന്ന് കുട്ടിയുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങി പോയി. ഭാര്യയെ കാണാതായാതോടെ കുട്ടിയുടെ അച്ഛൻ ഇവരെ അന്വേഷിച്ചിറങ്ങി. രാത്രി 11. 30 ഓടെ അച്ഛനും അമ്മയും വീട്ടിൽ തിരിച്ചെത്തിയതോടെയാണ് കുട്ടി അവശനിലയിൽ …
 

കോഴിക്കോട് ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. കുട്ടിയുടെ അയൽവാസിയും പിതാവിന്റെ സുഹൃത്തുമായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടിയുടെ അച്ഛനും സുഹൃത്തും മദ്യപിച്ച് വീട്ടിലെത്തി അമ്മയുമായി വഴക്കുണ്ടാക്കി. തുടർന്ന് കുട്ടിയുടെ അമ്മ വീട്ടിൽ നിന്നും ഇറങ്ങി പോയി. ഭാര്യയെ കാണാതായാതോടെ കുട്ടിയുടെ അച്ഛൻ ഇവരെ അന്വേഷിച്ചിറങ്ങി. രാത്രി 11. 30 ഓടെ അച്ഛനും അമ്മയും വീട്ടിൽ തിരിച്ചെത്തിയതോടെയാണ് കുട്ടി അവശനിലയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.