LogoLoginKerala

ബിനീഷ് കോടിയേരിയെ ബിനാമികള്‍ക്കൊപ്പം ചോദ്യം ചെയ്യാൻ ഇ.ഡി

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയേയും ബിനാമികളെയും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന ആറ് പേരുടെ സ്ഥാപനങ്ങളില് പരിശോധന നടത്തിയിരുന്നു. ബിനീഷിന്റെ ചോദ്യം ചെയ്യല് ഇന്നും തുടരും. കള്ളപ്പണം മയക്കുമരുന്ന് കച്ചവടത്തിനായി നിക്ഷേപിച്ചോ എന്ന കാര്യത്തില് വ്യക്തത വരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് തിരുവനന്തപുരത്തെ വസതിയിലടക്കം റെയ്ഡ് നടത്തിയത്. വീട്ടില് നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് കുടുംബാംഗങ്ങള് പറയുന്നത്. ഇ.ഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഒരു പക്ഷെ, അവര് കൂടുതല് …
 

കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയേയും ബിനാമികളെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ബിനീഷിന്റെ ബിനാമികളെന്ന് സംശയിക്കുന്ന ആറ് പേരുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

ബിനീഷിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കള്ളപ്പണം മയക്കുമരുന്ന് കച്ചവടത്തിനായി നിക്ഷേപിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതുകൊണ്ടാണ് തിരുവനന്തപുരത്തെ വസതിയിലടക്കം റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

ഇ.ഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഒരു പക്ഷെ, അവര്‍ കൂടുതല്‍ സമയം കൂടി ആവശ്യപ്പെട്ടേക്കാം.