LogoLoginKerala

ഇ.ഡിക്കെതിരെ കേരളാ പൊലീസും ബാലാവകാശ കമ്മീഷനും; ഇനിയെന്ത്?

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനയ്ക്കിടെ ഉണ്ടായ വിവാദങ്ങളെ തുടര്ന്ന് പൊലീസും ബാലാവകാശ കമ്മീഷനും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണങ്ങള് തേടിയെങ്കിലും അതില് തുടര്നടപടികള് സ്വീകരിക്കാന് കഴിഞ്ഞേക്കില്ല. സര്ക്കാര് ഏജന്സികള് ഇ.ഡിക്കെതിരെ തിരിയുന്നത് ആദ്യമായാണ്. ബിനീഷിന്റെ ഭാര്യയേയും മകളെയും അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നെന്ന് കാട്ടി കുടുംബാംഗങ്ങള് പൂജപ്പുര പൊലീസ് സ്റ്റേഷനില് പരാതി നല്കിയതിനെ തുടര്ന്നാണ് പൊലീസ് റെയ്ഡ് നടന്ന മരുതംകുഴിയിലെ വീട്ടിലെത്തിയത്. തുടര്ന്നാണ് ഇ.ഡിയുടെ വാഹനം തടഞ്ഞ് പൂജപ്പുര സി.ഐ വിശദീകരണം ചോദിച്ചത്. താമസിക്കുന്ന ഹോട്ടലില് …
 

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനയ്ക്കിടെ ഉണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പൊലീസും ബാലാവകാശ കമ്മീഷനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണങ്ങള്‍ തേടിയെങ്കിലും അതില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞേക്കില്ല. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇ.ഡിക്കെതിരെ തിരിയുന്നത് ആദ്യമായാണ്.

ബിനീഷിന്റെ ഭാര്യയേയും മകളെയും അന്യായമായി തടഞ്ഞുവെച്ചിരിക്കുന്നെന്ന് കാട്ടി കുടുംബാംഗങ്ങള്‍ പൂജപ്പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടന്ന മരുതംകുഴിയിലെ വീട്ടിലെത്തിയത്.

തുടര്‍ന്നാണ് ഇ.ഡിയുടെ വാഹനം തടഞ്ഞ് പൂജപ്പുര സി.ഐ വിശദീകരണം ചോദിച്ചത്. താമസിക്കുന്ന ഹോട്ടലില്‍ വെച്ച് സംസാരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതിന് ശേഷം അവര്‍ മെയില്‍ അയയ്ക്കുകയായിരുന്നു. നിയമപരമായി സര്‍ച്ച് വാറന്റ് ഉപയോഗിച്ചാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി അയച്ച മറുപടിയില്‍ പറയുന്നു. അതിന്‍മേല്‍ പൊലീസിന് യാതൊരു നടപടിയും സ്വീകരിക്കാനാകില്ലെന്നാണ് അറിയുന്നത്.

ബിനീഷിന്റെ ഭാര്യയേയും രണ്ടര വയസുള്ള മകളെയും മുറിയില്‍ തടഞ്ഞ് വെച്ചതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്‍ ഇ.ഡിയോട് വിശദീകരണം ആവശ്യപ്പെട്ടത്. വീട്ടുകാര്‍ തങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടില്ലെന്ന വിശദീകരണം നല്‍കാനാണ് സാധ്യത. ഈ സംഭവത്തിലും തുടര്‍നടപടികള്‍ ഉണ്ടാവാൻ സാധ്യതകളില്ല എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. .