LogoLoginKerala

ബിലീവേഴ്‌സ് ചർച്ച്; കണക്കിൽപ്പെടാത്ത കോടികൾ പിടിച്ചെടുത്ത് ഇൻകം ടാക്സ്

ബിലീവേഴ്സ് ചര്ച്ച് സ്ഥാപനങ്ങളിലെ റെയ്ഡില് കണക്കില് പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തെന്ന് റിപ്പോര്ട്ടുകൾ. നിലവിൽ സംഘടനയുടെ സ്ഥാപനങ്ങളില് ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. നൂറുകോടിയുടെ ഇടപാട് സംബന്ധിച്ചാണ് റെയ്ഡ്. തിരുവല്ലയിലെ ഓഫീസുകളില് വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ബിലീവേഴ്സ് ചര്ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിൽ വെച്ച് തന്നെ വാഹനത്തിന്റെ ഡിക്കിയില് ഒളിപ്പിച്ചിരുന്ന 54 ലക്ഷം രൂപയും ഫോണും പിടിച്ചെടുത്തു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിലീവേഴ്സ് ചർച്ച് …
 

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡില്‍ കണക്കില്‍ പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകൾ. നിലവിൽ സംഘടനയുടെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്. നൂറുകോടിയുടെ ഇടപാട് സംബന്ധിച്ചാണ് റെയ്ഡ്.

തിരുവല്ലയിലെ ഓഫീസുകളില്‍ വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകനും ബിഷപ്പുമായ കെപി യോഹന്നാന്റെ വീട്ടിലും സ്ഥാപനത്തിലും റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിൽ വെച്ച് തന്നെ വാഹനത്തിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചിരുന്ന 54 ലക്ഷം രൂപയും ഫോണും പിടിച്ചെടുത്തു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിലീവേഴ്‌സ് ചർച്ച് സ്ഥാപനങ്ങൾ നിരീക്ഷണത്തിലായിരുന്നു എന്നാണ് സൂചനകൾ. വിദേശ നിക്ഷേപം സ്വീകരിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.